ബേക്കലിൻെറ പി. ഇന്ദിര (പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്) വിനോദ സഞ്ചാരികളുടെ പറുദീസയായ ബേക്കൽ കോട്ടയോടനുബന്ധിച്ച് വൻ വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ടൂറിസം വികസനത്തോടൊപ്പം പ്രദേശവാസികൾക്ക് കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കാനും സർക്കാർ മുന്നോട്ടുവന്നിട്ടുണ്ട്. ബേക്കലിൻെറ സൗന്ദര്യവത്കരണം, ഗ്രാമീണ റോഡുകളുടെ നവീകരണം തുടങ്ങിയ പദ്ധതികൾ നടന്നുവരുകയാണ്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിൻെറ നേതൃത്വത്തിലും ഒട്ടനവധി പദ്ധതികളാണ് നടക്കുന്നത്. പദ്ധതികൾ പാതിവഴി അവസാനിക്കുന്നു സുകുമാരൻ പൂച്ചക്കാട് (പൊതുപ്രവർത്തകൻ) ടൂറിസ്റ്റ് കേന്ദ്രമായ ബേക്കൽ കോട്ട കാസർകോട് ജില്ലയിൽ ആയതുകൊണ്ട് മാത്രമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വേണ്ടത്ര പരിഗണന നൽകാത്തത്. ബേക്കലിൽ കോടികൾ ചെലവഴിച്ച് പല പദ്ധതികളും ആരംഭിക്കുമെങ്കിലും പലതും പാതി വഴിയിൽ അവസാനിക്കുകയാണ്. ബേക്കൽ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്ന ആശയം ഉരുത്തിരിയുകയും ആരംഭ നടപടികളുടെ ഭാഗമായി കോടികൾ ചെലവഴിക്കുകയും ചെയ്തു. പക്ഷേ, പദ്ധതി പാതിവഴിയിൽ അവസാനിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ബേക്കൽ കോട്ടയിൽ വളരെ കുറവാണ്. ടോയ്ലറ്റ് ബ്ലോക്കുകൾ, വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയവ ബേക്കൽ കോട്ടക്കകത്ത് പണിത് കോട്ടയെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റാൻ കഴിയണം. കോൺക്രീറ്റ് സൗധങ്ങൾ കാടുപിടിച്ചു കരീം പള്ളത്തിൽ (നാട്ടുകാരൻ) ബേക്കൽ കോട്ടയെ മുൻനിർത്തി ജില്ലയിലെ ടൂറിസം രംഗത്ത് അനന്തസധ്യതകൾ ഉണ്ടെങ്കിലും പല പദ്ധതികളും ലക്ഷ്യം കാണാതെ പാതിവഴിയിൽ അവസാനിക്കുന്ന അവസ്ഥയാണ്. ബേക്കൽ ടൂറിസത്തിൻെറ പേരിൽ പണിത കോൺക്രീറ്റ് സൗധങ്ങൾ കാടുപിടിച്ച് കിടക്കുകയാണ്. ടൂറിസം ലക്ഷ്യംവെച്ച് ഹോട്ടൽ ശൃംഖലയായ ലളിതും താജും അടക്കം അഞ്ചോളം വൻകിട ഹോട്ടലുകൾ നിർമാണം തുടങ്ങിയെങ്കിലും രെണ്ടണ്ണം പ്രവർത്തനം തുടങ്ങി. കോട്ടക്കുസമീപം നിരവധി സ്വകാര്യ റിയൽ എസ്റ്റേറ്റ് സംരംഭകരും പല പദ്ധതികളുമായി രംഗത്തുണ്ട്. കോട്ടയുടെ നൂറുമീറ്റർ പരിധിയിൽ വീടുവെക്കൽ പോലുള്ള നിർമാണ പ്രവൃത്തിക്ക് അനുമതി ലഭിക്കാത്തത് പരിസരവാസികളെ ദുരിതത്തിലാക്കുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2020 11:58 PM GMT Updated On
date_range 2020-09-27T05:28:04+05:30സൗന്ദര്യവത്കരണം പുരോഗമിക്കുന്നു
text_fieldsNext Story