Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകോലം കത്തിച്ചു

കോലം കത്തിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്​: സ്വർണക്കടത്ത് വിഷയത്തിൽ മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്​ഥാന വ്യാപകമായി നടത്തുന്ന വിദ്യാർഥി രോഷം പ്രതിഷേധ പരിപാടിയുടെ ഭാഗമായി എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. തെക്കേപ്പുറം മുതൽ കാഞ്ഞങ്ങാട് ടൗൺ വരെ പ്രകടനവും നടത്തി. സംസ്​ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ജംഷീദ്‌ ചിത്താരി അധ്യക്ഷത വഹിച്ചു. ജില്ല ഉപാധ്യക്ഷൻ റംഷീദ്‌ തോയമ്മൽ, മണ്ഡലം ജനറൽ സെക്രട്ടറി നജീബ് ഹദ്ദാദ് നഗർ, ട്രഷറർ ജബ്ബാർ ചിത്താരി, ഹാശിർ മുണ്ടത്തോട്, ദിൽഷാദ്‌ ആവിയിൽ, മുർഷിദ് ചിത്താരി, ശിബിലി അതിഞ്ഞാൽ, മുഹമ്മദ്‌ തെക്കേപ്പുറം,ഷക്കീർ മുട്ടുംതല, ഇർഷാദ് കല്ലൂരാവി, ഹസ്സൻ പടിഞ്ഞാർ എന്നിവർ നേതൃത്വം നൽകി. msf എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു
Show Full Article
TAGS:
Next Story