Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസംഘർഷം: ബി.ജെ.പി,...

സംഘർഷം: ബി.ജെ.പി, സി.പി.എം പ്രവർത്തകർ​െക്കതിരെ കേസ്

text_fields
bookmark_border
കുമ്പള: കുമ്പള നായിക്കാപ്പിൽ സി.പി.എം പ്രവർത്തക​ൻെറ വീടാക്രമിക്കുകയും സ്ത്രീയും കുട്ടിയും ഉൾപ്പെടെ തടയാൻ ചെന്ന വീട്ടുകാരെ തള്ളിയിട്ടും മർദിച്ചും പരിക്കേൽപിക്കുകയും ചെയ്ത കേസിൽ ആറ് ബി.ജെ.പി പ്രവർത്തകർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. സി.പി.എം പ്രവർത്തകനായ ശിവ പ്രസാദി​ൻെറ പരാതിയിൽ പ്രയേഷ്, പവൻ കുമാർ, അജിത് തുടങ്ങി ആറു ബി.ജെ.പി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സി.പി.എം പ്രവർത്തകനായ കുമ്പള ശാന്തിപ്പള്ളയിലെ മുരളി വധക്കേസിലെ പ്രതി ശരത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച കോടതി വിധി ഫേസ്ബുക്ക് സ്​റ്റാറ്റസ്​ ഇട്ടതി​ൻെറ പേരിൽ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ ശിവപ്രസാദി​ൻെറ വീടു കയറി അക്രമം നടത്തിയതായാണ് കേസ്. കാറിൽ സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കെ നായിക്കാപ്പ് മയിൽകല്ലിൽ​െവച്ച് സി.പി.എം പ്രവർത്തകരായ ശിവൻ, മനോജ്, ജയപ്രകാശ്, അർഷാദ്, അച്ചു എന്നിവരുൾപ്പെടെ 14 പേർ ചേർന്ന് കാർ തടഞ്ഞ് വലിച്ചിറക്കി മർദിച്ചുവെന്ന പ്രയേഷി​ൻെറ പരാതിയിലാണ് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story