Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഇൻസ്പയർ അവാർഡ്

ഇൻസ്പയർ അവാർഡ് ശിൽപശാല

text_fields
bookmark_border
ചെറുവത്തൂർ: സ്കൂൾ വിദ്യാർഥികളുടെ അന്വേഷണാത്മക പഠനത്തിന് കരുത്തുപകരാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഇൻസ്പയർ അവാർഡിന് സ്കൂൾ തലത്തിൽ നേതൃത്വംനൽകുന്ന ശാസ്ത്രാധ്യാപകർക്കുള്ള ശിൽപശാല നടത്തി. വിദ്യാഭ്യാസ ജില്ല ഓഫിസ് ജീവനക്കാരനായ കെ.ഇ. മുഹമ്മദ്‌ അജ്മൽ ഉദ്ഘാടനം ചെയ്തു. ജീവിതവുമായി ബന്ധപ്പെട്ട നൂതനമായ ഒരു ലക്ഷം ആശയങ്ങൾ കുട്ടികളിലൂടെ കണ്ടെത്തുകയും ആശയങ്ങളുടെ പ്രയോഗത്തിന് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ദേശീയതലത്തിൽ 60 പ്രോജക്​ടുകളാണ് തിരഞ്ഞെടുക്കപ്പെടുക. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ രാഷ്​ട്രപതിയിൽനിന്നും ഉപഹാരം സ്വീകരിക്കും. ഇവർക്ക് ജപ്പാൻ സന്ദർശിക്കുവാനും പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും അവസരമുണ്ടാകും. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജി. സനൽഷ അധ്യക്ഷത വഹിച്ചു. അബ്​ദു​ൽ റഫീഖ്, ഗിരിജ, അബ്​ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story