Upl CHC Manjeshwar Protest മഞ്ചേശ്വരം സാമൂഹിക ആശുപത്രിയിൽ ജനപ്രതിനിധികൾ നടത്തിയ കുത്തിയിരിപ്പ് സമരം മഞ്ചേശ്വരം: കോവിഡിൻെറ പേരിൽ, കുട്ടികൾക്കുള്ള കുത്തിവെപ്പിന് മഞ്ചേശ്വരം സി.എച്ച്.സിയിൽ എത്തിയവർക്ക് കുത്തിവെപ്പ് നടത്താതെ തിരിച്ചയക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി. കുത്തിവെപ്പിന് വന്ന അമ്മമാർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിൽ ഉറച്ചുനിന്ന മെഡിക്കൽ ഓഫിസർ കുട്ടികൾക്ക് കുത്തി വെപ്പെടുക്കാൻ തയാറായില്ല. വിഷയം നാട്ടുകാർ എം.എൽ.എ എം.സി. ഖമറുദ്ദീൻെറയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം. അഷ്റഫിൻെറയും ശ്രദ്ധയിൽപെടുത്തി. ജില്ല മെഡിക്കൽ ഓഫിസറെ ഇക്കാര്യം അറിയിക്കുകയും ജില്ല മെഡിക്കൽ ഓഫിസർ കുത്തിവെപ്പെടുക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടിട്ടും ഡോക്ടർ തയാറായില്ല. ഇതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം. അഷ്‌റഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ഉദ്യാവർ, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്താർ ഉദ്യാവർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസീന അബ്ദുല്ല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം.കെ. അബ്ദുറഹ്മാൻ ഹാജി, ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുല്ല ഗുഡ്ഡഗേരി, അബ്ദുല്ല ഖജ, ഹമീദ് ഹൊസങ്കടി, ഇദ്രിസ് മഞ്ചേശ്വരം തുടങ്ങിയവർ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. തുടർന്ന് എ.കെ.എം. അഷ്റഫിൻെറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കുട്ടികൾക്ക് കുത്തിവെപ്പ് നൽകിയത്. ഇതിനെ തുടർന്ന് പ്രതിഷേധ സമരം അവസാനിപ്പിച്ചു. കേരളത്തിൽ എവിടെയും ഇല്ലാത്ത വിധത്തിലുള്ള ഒരു നിയമ വാഴ്ചയാണ് മഞ്ചേശ്വരം സി.എച്ച്.സി മെഡിക്കൽ ഓഫിസറും സ്റ്റാഫ് നഴ്‌സും ചേർന്ന് നടത്തുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇരുവർക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആരോഗ്യ ഡയറക്ടർക്കും ബ്ലോക്ക് പഞ്ചായത്ത് പരാതി നൽകിയിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2020 11:58 PM GMT Updated On
date_range 2020-09-24T05:28:29+05:30മഞ്ചേശ്വരം സി.എച്ച്.സിയിൽ ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി
text_fieldsNext Story