Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅപകട ഭീഷണിയുയർത്തിയ...

അപകട ഭീഷണിയുയർത്തിയ മരങ്ങൾ മുറിച്ചുമാറ്റി

text_fields
bookmark_border
പടം chr akkeshya.jpg പിലിക്കോട് കരപ്പാത്തെ അക്കേഷ്യ മരങ്ങൾ മുറിച്ചുമാറ്റുന്നു ചെറുവത്തൂർ: പിലിക്കോട് പഞ്ചായത്തിൽ 16ാം വാർഡിൽ പാറാ ഗ്രൗണ്ടിന് സമീപത്ത് അപകടകരമായിക്കിടന്ന അക്കേഷ്യ മരങ്ങൾ മുഴുവനും മുറിച്ചുമാറ്റി. വൈദ്യുതി കമ്പികൾക്കു മുകളിൽ ചാഞ്ഞ​ുകിടന്നിരുന്ന മരങ്ങളാണ് ചൊവ്വാഴ്ച മുറിച്ചുമാറ്റിയത്. ഈ പ്രദേശത്തെ ജനങ്ങളുടെ നിരവധി നാളുകളായുള്ള ആവശ്യത്തിനാണ് പരിഹാരമായത്. നാട്ടുകാർ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പല സാങ്കേതികത്വവും പറഞ്ഞ് നീണ്ടുപോവുകയായിരുന്നു. ഗ്രാമപഞ്ചായത്ത് ഭരണാധികാരികൾ പലപ്പോഴായി ഈ വിഷയം വിവിധ വകുപ്പുകളുടെ ശ്രദ്ധയിൽപെടുത്തുകയും ആവശ്യമായ നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു. ഗ്രാമസഭകളിൽ ഇത് പ്രധാന വിഷയമായിരുന്നു. പല തവണയായി ഇത് ഗ്രാമസഭ, പ്രമേയ രൂപത്തിൽ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിതീവ്ര മഴയെ തുടർന്നാണ്, അപകട ഭീഷണിയുയർത്തിയ മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്​തിപ്പെട്ടത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. ശ്രീധരൻ മാസ്​റ്റർ കഴിഞ്ഞ ദിവസം വീണ്ടും ഈ വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. ഇതിനെ തുടർന്നാണ് ജില്ല കലക്ടർ അക്കേഷ്യ മരങ്ങൾ മുറിച്ചുമാറ്റാൻ പിലിക്കോട് വില്ലേജ് അധികൃതർക്ക് ആവശ്യമായ നിർദേശം നൽകിയത്. കെ.എസ്.ഇ.ബി, വാർഡ് വികസന സമിതി, പൊതുപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് മുറിച്ചുമാറ്റിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story