Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപെരിയ സെക്​ഷന്​ കീഴിൽ...

പെരിയ സെക്​ഷന്​ കീഴിൽ വൈദ്യുതി മോഷണം പിടികൂടി

text_fields
bookmark_border
കാഞ്ഞങ്ങാട്​: വീടുകളിൽ വൈദ്യുതി മോഷണം പിടികൂടി. കാഞ്ഞങ്ങാട് ഡിവിഷനു കീഴിൽ വരുന്ന പെരിയ സെക്​ഷൻ പരിധിയിൽ കുണിയ പ്രദേശത്തെ രണ്ട് വീടുകളിൽ നടത്തിയ രാത്രികാല പരിശോധനയിലാണ് വൻ വൈദ്യുതി മോഷണം പിടികൂടിയത്. വൈദ്യുതി മീറ്ററിലൂടെ കടത്തിവിടാതെ ബൈപാസ് ചെയ്തായിരുന്നു മോഷണം. രാത്രി 10ന്​ തുടങ്ങിയ പരിശോധന പിറ്റേന്ന് രാവിലെ അഞ്ചുമണിയോടെയാണ് അവസാനിച്ചത്. കാസർകോട്, ​ആൻറി പവർ തെഫ്റ്റ് സ്ക്വാഡാണ് രണ്ട് വൈദ്യുതി മോഷണങ്ങളും കണ്ടെത്തിയത്. വീട്ടുകാരിൽനിന്ന്​ പിഴയും കോമ്പോണ്ടിങ്​ ഫീസുമുൾപ്പെടെ യഥാക്രമം 3,07,554 രൂപയും 6,05,098 രൂപയുംകൂടി ആകെ 9,12,652 രൂപ ഈടാക്കി. ജില്ലയിലെ വൈദ്യുതി മോഷണത്തെപ്പറ്റി വിവരം നൽകാൻ 9446008172, 9446008173, 9447550731 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story