Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഉരുൾപൊട്ടലുണ്ടായ...

ഉരുൾപൊട്ടലുണ്ടായ സ്ഥലം മന്ത്രി സന്ദർശിച്ച​ു

text_fields
bookmark_border
കാഞ്ഞങ്ങാട്​: ബളാൽ കോട്ടക്കുന്ന് ഉരുൾപൊട്ടലുണ്ടായ സ്ഥലം മന്ത്രി ഇ. ചന്ദ്രശേഖരൻ സന്ദർശിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ രണ്ടു വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും, ഒരു ഓട്ടോറിക്ഷ മണ്ണിനടിയിലാവുകയും ചെയ്തിരുന്നു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ഇവിടത്തെ 15 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഈ പ്രദേശങ്ങളിലാണ് മന്ത്രി ഇ. ചന്ദ്രശേഖരൻ സന്ദർശനം നടത്തിയത്. ചന്ദ്രശേഖരനോടൊപ്പം മുൻ എം.എൽ.എ എം. കുമാരൻ, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം സി.പി. ബാബു, പഞ്ചായത്ത് മെംബർ മാധവൻ നായർ, ഷാജൻ പൈങ്ങോട്ട് തുടങ്ങിയവരും ഉണ്ടായിരുന്നു.
Show Full Article
TAGS:
Next Story