കാസർകോട്: രണ്ടു ദിവസമായി തുടരുന്ന ദുരിതപ്പെയ്ത്തിൽ കുതിർന്ന് കാസർകോട്. പുഴകൾ കരകവിഞ്ഞതോടെ സമീപ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജില്ലയില്‍ 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വിവിധയിടങ്ങളിൽ വ്യാപകമായി കൃഷിനാശവും റിപ്പോർട്ട് ചെയ്തു. നെൽ, റബർ കൃഷികളാണ് നശിച്ചതിലേറെയും. വെള്ളരിക്കുണ്ട് താലൂക്കിൽ നേരത്തേ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിൽനിന്ന് മുൻകരുതലായി ബളാലിൽ 12ഉം മാലോത്ത് ഒരു കുടുംബത്തെയും പാറക്കല്ല് വീഴുമെന്ന ഭീഷണിയുള്ളതിനാൽ കള്ളാർ വില്ലേജിലെ രണ്ടു കുടുംബങ്ങളെയും ബന്ധുവീടുകളിലേക്കു മാറ്റുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്ന് തഹസിൽദാർ പി. കുഞ്ഞിക്കണ്ണൻ അറിയിച്ചു. ഓമഞ്ചൂര്‍ ബങ്കര മഞ്ചേശ്വരം പുഴ കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് 75 ഏക്കറോളം കൃഷിയിടങ്ങള്‍ വെള്ളം കയറി നശിച്ചു. കൂള്ളൂര്‍, മജ്ജിവയല്‍ എന്നിവിടങ്ങളിലാണ് കൃഷിനാശം. വെള്ളം കയറിയതിനെത്തുടര്‍ന്ന് മധൂര്‍ പട്‌ളയിലെ ഏഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പട്‌ള പാലത്തിനു സമീപം വെള്ളം കയറിയതോടെ ഒറ്റപ്പെട്ട വീടുകളില്‍ നിന്നുള്ളവരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഏഴു കുടുംബങ്ങളില്‍ നിന്നുള്ള 16 പേരെ ബന്ധുവീടുകളിലേക്കാണ് മാറ്റിയത്. മൂന്നു പുരുഷന്മാര്‍, ഒമ്പതു സ്ത്രീകള്‍, നാലു കുട്ടികള്‍ എന്നിവരാണ് മാറ്റിപ്പാര്‍പ്പിച്ചവരിലുള്ളതെന്ന് മധൂര്‍ വില്ലേജ് ഓഫിസര്‍ സുമംഗല പറഞ്ഞു. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ബോട്ടുപയോഗിച്ചാണ് ഇവരെ മാറ്റിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2020 11:58 PM GMT Updated On
date_range 2020-09-21T05:28:41+05:30റെഡ് അലർട്ട്! ദുരിതപ്പെയ്ത്തിൽ കുതിർന്ന് കാസർകോട്
text_fieldsNext Story