Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസാലറി കട്ട്: സെറ്റ്കോ...

സാലറി കട്ട്: സെറ്റ്കോ പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
കാസർകോട്: ശമ്പളം വീണ്ടും പിടിക്കാനുള്ള നീക്കത്തിനെതിരെ വരുംദിനങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ സ്​റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്​സ് കോൺഫെഡറേഷൻ (സെറ്റ്‌കോ) ജില്ല പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ഒന്നര വർഷമായി കുടിശ്ശികയുള്ള ക്ഷാമബത്ത നൽകാനോ ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്താനോ യാതൊരു നീക്കങ്ങളുമില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്ന കാര്യത്തിൽ മൗനം പാലിക്കുന്നു. ലീവ് സറണ്ടർ അടക്കം മരവിപ്പിക്കുകയും ജീവനക്കാർക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ രണ്ടാമതും ഒരു സാലറി കട്ട് അടിച്ചേൽപിച്ച് ജീവനക്കാരെയും അധ്യാപകരെയും ദുരിതത്തിലാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് സെറ്റ്കോ യോഗം ആവശ്യപ്പെട്ടു. ചെയർമാൻ കരീം കോയക്കീൽ അധ്യക്ഷത വഹിച്ചു. യഹ്‌യ, നൗഫൽ ഹുദവി, യൂസഫ് ആമത്തല, സയ്യിദ് (കെ.എ.ടി.എഫ്), ഷെരീഫ് കോളേത്ത്, കെ.ടി. അൻവർ, ഖദീജത്തുന്നിസ, അബ്​ദുറഹ്​മാൻ (കെ.എച്ച്.എസ്.ടി.യു), അത്താവുല്ല, അബ്​ദുൽ ഗഫൂർ, സമീർ തെക്കിൽ, മുഹമ്മദ്‌ കുഞ്ഞി (കെ.എസ്.ടി.യു), ടി.കെ. അൻവർ, ഒ.എം. ഷഫീഖ്, ടി. സലീം, അബ്​ദുറഹ്മാൻ നെല്ലിക്കട്ട (എസ്.ഇ.യു), എൻ.പി. സൈനുദ്ദീൻ, അൻവർ ഷമീം (എസ്.ജി.ഒ.യു) എന്നിവർ സംസാരിച്ചു. കൺവീനർ നാസർ നങ്ങാരത്ത് സ്വാഗതവും ട്രഷറർ മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. വേതനം കവർന്നെടുക്കാൻ അനുവദിക്കില്ല കാസർകോട്: അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും വേതനം കോവിഡ് മറവിൽ കവർന്നെടുക്കാനുള്ള സർക്കാർ നീക്കം അനുവദിക്കി​െല്ലന്ന് കേരള സ്കൂൾ ടീച്ചേഴ്​സ് യൂനിയൻ (കെ.എസ്.ടി.യു) ജില്ല നേതൃയോഗം പ്രസ്താവിച്ചു. ഭരണ കെടുകാര്യസ്ഥതയും ധൂർത്തും മൂലം താളംതെറ്റിയ സംസ്ഥാനത്തി​ൻെറ സാമ്പത്തികരംഗത്തി​ൻെറ ഉത്തരവാദിത്തം ജീവനക്കാരുടെയും അധ്യാപകരുടെയും തലയിൽ കെട്ടിവെച്ച് സമൂഹത്തിൽ ഭിന്നത സൃഷ്​ടിക്കാനാണ് ഭരണവർഗം ശ്രമിക്കുന്നത്. ഇതിനെതിരെ ജില്ല കേന്ദ്രത്തിൽ ചൊവ്വാഴ്ച പ്രതിഷേധസംഗമം സംഘടിപ്പിക്കും. എ.ജി. ഷംസുദ്ദീൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി സംഗമം എ.സി. അത്താഉല്ല ഉദ്ഘാടനം ചെയ്തു. ഖാദർ മഞ്ചേശ്വരം, ടി.കെ.പി. അബ്​ദുൽ റഊഫ്, മുഹമ്മദ്കുട്ടി നെല്ലിക്കുന്ന്, ഗഫൂർ ദേളി, മുഹമ്മദ് കുഞ്ഞി പടന്ന, സമീർ തെക്കിൽ, ആസിഫ് നായന്മാർമൂല, സിറാജ് ഖാസിലേൻ, ഷാഹിന ചെമ്മനാട്, സിദ്ദീഖ് നായന്മാർമൂല, മുർഷിദ, ജാഫർ ചായോത്ത്, നസീറ കാട്ടിപ്പാറ, ഇർഷാദ് പെർഡാല, അമീർചിത്താരി, റഫീഖ് കള്ളാർ, റഷീദ് തൃക്കരിപ്പുർ, സുബൈർ പരപ്പ, ഷഫീഖ് പടന്ന എന്നിവർ സംബന്ധിച്ചു. ജീവനക്കാരെ ഒഴിവാക്കണം കാസർകോട്: സർക്കാർ ജീവനക്കാരുടെ വേതനത്തിൽനിന്ന് ആറു ദിവസത്തെ വേതനം പിടിക്കുന്ന നടപടിയിൽനിന്നും ക്ലാസ് 4, ക്ലാസ് 3 ജീവനക്കാരെ ഒഴിവാക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്​റ്റാഫ് അസോസിയേഷൻ ജില്ല സമിതി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കൈമെയ് മറന്ന് ഒപ്പംനിൽക്കുന്ന താഴെതട്ടിലുള്ള ജീവനക്കാരുടെ കാര്യത്തിൽ പുനർവിചിന്തനം നടത്തേണ്ടതുണ്ട്. സാലറി കട്ടിങ് അവസാനിച്ചെന്നു കരുതി ഓണത്തിന് മുൻകൂർ വായ്പയെടുത്തവരെ ദുരിതത്തിലേക്ക് തള്ളിവിടരുത്. നാമമാത്ര വേതനം പറ്റുന്നവരുടെ കാര്യത്തിൽ ഉദാരമായ സമീപനമുണ്ടാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ ചന്ദ്രശേഖര, ജനറൽ സെക്രട്ടറി സി.എച്ച്. സിയാബ്, ട്രഷറർ ബഷീർ നായന്മാർമൂല എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story