കാസർകോട്: വിദ്യാഭ്യാസ വകുപ്പിൻെറ കീഴിലുള്ള കാസര്‍കോട് ഡയറ്റിന് കൂടുതല്‍ ഭൗതിക സൗകര്യങ്ങള്‍ ഒരുങ്ങുന്നു. മൂന്നുകോടി രൂപയുടെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കാണ് മായിപ്പാടി ഡയറ്റ് കോമ്പൗണ്ടില്‍ ഉയരാന്‍ പോവുന്നത്. വൈദ്യുതീകരണത്തിന് 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 2861.355 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് കെട്ടിടത്തിനുള്ളത്. രണ്ട് നിലകളായി മൂന്ന് ബ്ലോക്കുകളോടു കൂടിയ കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള വിശാലമായ ലൈബ്രറി, ഓഫിസ്, കോണ്‍ഫറന്‍സ് ഹാള്‍, ലാബ്, ഭക്ഷണശാല, പാര്‍ക്കിങ് സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മായിപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഡയറ്റിൻെറ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍ മുഖ്യാതിഥിയായി. പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയര്‍ വി.പി. മുഹമ്മദ് മുനീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രഭാകരന് കമീഷന് റിപ്പോര്‍ട്ടില്‍ ജില്ലയുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണമായി എടുത്തുപറഞ്ഞത് വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയാണെന്നും കാസര്‍കോട് വികസന പാക്കേജില്‍ ഇത് പരിഹരിക്കാനുള്ള പദ്ധതികളാണ് ഉള്‍പ്പെടുത്തുന്നതെന്നും കെ.ഡി.പി സ്പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍ പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ മധൂര്‍ പഞ്ചായത്ത് പ്രസിഡൻറ് മാലതി സുരേഷ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.വി. പുഷ്പ, ഡയറ്റ് പ്രിന്‍സിപ്പൽ ഡോ. എം. ബാലന്, കൈറ്റ് ജില്ല കോഓഡിനേറ്റര്‍ എം.പി. രാജേഷ്, പഞ്ചായത്ത് അംഗം എസ്.വി. അവിന് തുടങ്ങിയവര്‍ സംബന്ധിച്ചു. ksd diet: കാസര്‍കോട് മായിപ്പാടിയില്‍ ഡയറ്റിന് വേണ്ടി നിര്‍മിക്കുന്ന അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൻെറ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍വഹിക്കുന്നു ksd model: കാസർകോട് ഡയറ്റ് അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൻെറ ത്രിമാന മാതൃക
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2020 11:58 PM GMT Updated On
date_range 2020-09-21T05:28:24+05:30കാസര്‍കോട് ഡയറ്റിന് പുതിയ മുഖമൊരുങ്ങുന്നു
text_fieldsNext Story