Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്കൂൾ വികസന...

സ്കൂൾ വികസന നിധിയിലേക്ക് പണം ചിത്രവിൽപനയിലൂടെ

text_fields
bookmark_border
കാഞ്ഞങ്ങാട്​: ജില്ലയിലെ പ്രശസ്തരായ ചിത്രകാരന്മാർ സ്കൂളിന് സംഭാവന നൽകിയ ചിത്രങ്ങൾ വിൽപന നടത്തി സ്കൂൾ വികസന നിധിയിലേക്ക് പണം സ്വരൂപിക്കാനുള്ള പ്രവർത്തനത്തിന് രാവണീശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. ചിത്രകാരന്മാരായ ബാലൻ കാഞ്ഞങ്ങാട് സൗത്ത്, അജിത സന്തോഷ് കാഞ്ഞിരപ്പൊയിൽ, സുചിത്ര ചെറുതാഴം, എൻ.വി. കൃഷ്ണരാജ്, ദിലീപ് തണ്ണോട്ട്, ആകാശ് സി.കെ ബല്ല, ശ്രീജു മാവുങ്കാൽ, വിനോദ് അമ്പലത്തറ എന്നിവരാണ് തങ്ങളുടെ സൃഷ്​ടികൾ സ്കൂളിന് നൽകിയത്. കഴിഞ്ഞ വർഷം സ്കൂളിൽ നടത്തിയ ചിത്രകല ക്യാമ്പിൽ പങ്കെടുത്ത ചിത്രകാരന്മാർ നൽകിയ വാഗ്ദാനമാണ് ഇതിലൂടെ നിറവേറ്റിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്​റ്റർ കെ.മോഹനൻ, പ്രിൻസിപ്പൽ കെ.വി. വിശ്വംഭരൻ, പി.ടി.എ പ്രസിഡൻറ്​ കെ.ശശി എന്നിവർ ചേർന്ന് ചിത്രങ്ങൾ ഏറ്റുവാങ്ങി. മദർ പി.ടി.എ പ്രസിഡൻറ്​ പത്​മ പവിത്രൻ, സീനിയർ അസിസ്​റ്റൻറ്​ കെ. ഷൈലജ, സ്​റ്റാഫ് സെക്രട്ടറി പി. സുഹാസിനി എന്നിവർ സംസാരിച്ചു. : rvm എ.കെ. സുചിത്ര രാവണീശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂൾ അധികൃതർക്ക്​ ചിത്രം കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story