Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅനിതക്ക് സൗഹൃദഭവനം...

അനിതക്ക് സൗഹൃദഭവനം കൈമാറി

text_fields
bookmark_border
nlr anitha home നഗരസഭയുടെ ഭിന്നശേഷിക്കാർക്കായുള്ള സൗഹൃദഭവന വീടി​ൻെറ താക്കോൽ പള്ളിക്കരയിലെ അനിതക്ക് കൈമാറുന്നു നീലേശ്വരം: നഗരസഭ നടപ്പാക്കിയ ഭിന്നശേഷിക്കാർക്കായുള്ള സൗഹൃദ ഭവനപദ്ധതിയിൽ നിർമിച്ച പള്ളിക്കരയിലെ വി.വി. അനിതയുടെ വീടി​ൻെറ ഗൃഹപ്രവേശം നടന്നു. ഈ വിധത്തിൽ ആറു വീടുകൾക്കാണ് നഗരസഭ ബജറ്റിൽ തുക വകയിരുത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാർക്ക് സ്വന്തം വീട് എന്നതാണ് ഈ പദ്ധതിയിലൂടെ നീലേശ്വരം നഗരസഭ ലക്ഷ്യമിടുന്നത്. ഈ പദ്ധതിപ്രകാരം നാലു വീടുകൾ പൂർത്തിയാവുകയും രണ്ടു വീടി​ൻെറ നിർമാണം അന്തിമഘട്ടത്തിലുമാണ്. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി കൃത്യമായി അവലോകനം നടത്തി നടപടികൾ ആവിഷ്കരിച്ചതുകൊണ്ടാണ് സമയബന്ധിതമായി വീടുകൾ പൂർത്തീകരിക്കാൻ സാധിച്ചത്. വീടി​ൻെറ താക്കോൽ നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ അനിതക്ക് കൈമാറി. വൈസ് ചെയർപേഴ്സൻ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. രാധ, പി.എം. സന്ധ്യ, പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ കെ.വി. ഉഷ, പി.വി. രാധാകൃഷ്ണൻ, എം.വി. വനജ, കുന്നരുവത്ത് കൃഷ്ണൻ, എം. ബാബു എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story