കാസര്‍കോട്: കണ്ണൂർ-തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‌പ്രസ് കാസര്‍കോടുവരെ നീട്ടണമെന്ന് സി.പി.ഐ ജില്ല കൗണ്‍സില്‍ ആവശ്യപ്പെട്ടു. കോവിഡ്‌കാലത്ത് സംസ്ഥാന തലസ്ഥാനത്തേക്ക് കാസര്‍കോട്ടുകാര്‍ക്ക് എത്തിപ്പെടാനുള്ള ഏക ആശ്രയം കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്‌ദി എക്സ്പ്രസാണ്. പുലർച്ച 4.40ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വണ്ടിയിലും രാത്രി 11.40ന് തിരിച്ചെത്തുന്ന വണ്ടിയിലും യാത്രചെയ്യുന്ന യാത്രക്കാര്‍ക്ക് വലിയ പ്രയാസമനുഭവിക്കേണ്ടിവരുന്നു. തിരുവനന്തപുരം ആര്‍.സി.സി, ശ്രീചിത്ര ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്കും സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും തെക്കന്‍ ജില്ലകളിലെ സര്‍ക്കാര്‍ ഓഫിസുകളിലേക്കും പോകുന്ന ജനങ്ങള്‍ ഇപ്പോള്‍ വലിയ ദുരിതത്തിലാണ്. യാത്രാസൗകര്യം ഇല്ലാത്തതിൻെറ പേരില്‍ ചികിത്സയും പഠനവും മുടങ്ങുന്ന സ്ഥിതിയാണ്. ജനശതാബ്‌ദി കാസര്‍കോടുവരെ നീട്ടണമെന്ന ആവശ്യം വളരെ മുമ്പ് തന്നെ ഉയര്‍ന്നുവന്നതാണ്. കോവിഡ് സാഹചര്യത്തില്‍ മറ്റു യാത്രാമാര്‍ഗങ്ങളെല്ലാം നിയന്ത്രിക്കപ്പെട്ടതിനാല്‍ കണ്ണൂര്‍ വരെയുള്ള ജനശതാബ്‌ദി കാസര്‍കോടുവരെ നീട്ടി ജില്ലയിലെ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ അധികാരികള്‍ തയാറാകണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2020 11:59 PM GMT Updated On
date_range 2020-09-15T05:29:04+05:30കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‌പ്രസ് കാസര്‍കോടുവരെ നീട്ടണം -സി.പി.ഐ
text_fieldsNext Story