കാസർകോട്: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മഞ്ചേശ്വരം താലൂക്കിലുള്ള ഇച്ചിലംകോട് ഗ്രാമത്തിലെ കുബ്ബനൂര്‍ ശ്രീ ശാസ്ത ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദു മതവിശ്വാസികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസി. കമീഷണറുടെ ഓഫിസില്‍ ഒക്‌ടോബര്‍ ഏഴിനകം ലഭിക്കണം. അപേക്ഷ ക്ഷണിച്ചു കാസർകോട്: കാസര്‍കോട് പോസ്റ്റല്‍ ഡിവിഷനില്‍ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് ഉൽപന്നങ്ങളുടെ വിപണനത്തിനായി കമീഷന്‍ വ്യവസ്ഥയില്‍ 18 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള തൊഴില്‍ രഹിതരെയും, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീയുവാക്കളെയും ഡയറക്ട് ഏജൻറായും, 65 വയസ്സില്‍ താഴെയുള്ള, കേന്ദ്ര-സംസ്ഥാന സർവിസില്‍നിന്ന് വിരമിച്ചവരെ ഫീല്‍ഡ് ഓഫിസറായും നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജൻറുമാര്‍, വിമുക്ത ഭടന്മാര്‍, വിരമിച്ച അധ്യാപകര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മൊബൈല്‍ നമ്പറുള്‍പ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റ്ഓഫിസ്, കാസര്‍കോട് ഡിവിഷന്‍, കാസര്‍കോട്-671121 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25. ഫോണ്‍: 04994-230885/230746.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2020 11:59 PM GMT Updated On
date_range 2020-09-15T05:29:04+05:30പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
text_fieldsNext Story