Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഗ്രാമാന്തരങ്ങളിലൂടെ...

ഗ്രാമാന്തരങ്ങളിലൂടെ ഫ്രീഡം റൺ

text_fields
bookmark_border
നീലേശ്വരം: കോവിഡിനെ കായികക്ഷമതയിലൂടെ ചെറുക്കുവാൻ ലക്ഷ്യമിട്ട് ഫിറ്റ് ഇന്ത്യ പ്രസ്ഥാനം കണ്ണൂർ-കാസർകോട്​ ജില്ലകളിലെ 40 ഗ്രാമങ്ങളിലൂടെ ഫ്രീഡം റൺ നടത്തി. നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻ.സി.സി കാഡറ്റുകളാണ് ഫ്രീഡം റൺ നടത്തിയത്. ആഗസ്​റ്റ്​ 15 മുതൽ ഒക്ടോബർ രണ്ടുവരെ നീണ്ടുനിൽക്കുന്ന ഫ്രീഡം റണ്ണി​ൻെറ ഭാഗമായി 70 കാഡറ്റുകളും കുടുംബാംഗങ്ങളും 200 കിലോമീറ്റർ ദൂരം പ്രഭാത ഓട്ടം നടത്തി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഒരുദിവസം ചുരുങ്ങിയത് നാല് കിലോമീറ്റർ ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്ക് എൻ.സി.സി ഓഫിസർ നന്ദകുമാർ കോറോത്ത്, പി.ടി. ആരതി, എൻ. കൃഷ്ണസാഗർ, കെ. അർച്ചന, അഞ്ജന ശ്രീധർ, ഹെൽന ജോസഫ്, അശ്വതി രാജു, രഞ്ജിത്ത് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. nlr Freedom Run നെഹ്റു കോളജ് എൻ.സി.സി കാഡറ്റുകളുടെ ഫ്രീഡം റണ്ണിൽനിന്ന്
Show Full Article
TAGS:
Next Story