ഭൂമി വിട്ടുനൽകേണ്ടി വരുന്നവരുടെ യോഗം നീലേശ്വരം: നീലേശ്വരം-ഇടത്തോട് റോഡ് വികസനത്തിൻെറ ഭാഗമായി ഭൂമി വിട്ടുനൽകേണ്ടി വരുന്നവരുടെ യോഗം പേരോൽ ജി.എൽ.പി സ്കൂളിൽ നടന്നു. നഗരസഭയിൽ റെയിൽവേ മേൽപാലത്തിൻെറ കിഴക്കുവശം മുതൽ താലൂക്ക് ആശുപത്രി വരെയുള്ള 1.3 കിലോമീറ്റർ റോഡ് 15 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ഭൂമിയേറ്റെടുക്കുന്നത്. സാമൂഹിക ആഘാത പഠനത്തിനുവേണ്ടിയാണ് യോഗം. തിരുവനന്തപുരം സൻെറർ ഫോർ മാനേജ്മൻെറ് െഡവലപ്മൻെറാണ് സംബന്ധിച്ച ഹിയറിങ് നടത്തുന്നത്. രാവിലെ മുതൽ വൈകീട്ട് വരെ നടന്ന ഹിയറിങ്ങിൽ ഇതുമായി ബന്ധപ്പെട്ട ഭൂവുടമകൾ നേരിട്ട് ഹാജരായി അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിച്ചു. ഉടൻതന്നെ പഠന റിപ്പോർട്ട് ജില്ല കലക്ടർക്ക് സമർപ്പിക്കും. യോഗം നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സി.സി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി. ഭാർഗവി, ആക്ഷൻ കമ്മിറ്റി കൺവീനർ കെ.പി. രവീന്ദ്രൻ, ഭാരവാഹികളായ പി. വിജയകുമാർ, പി. മോഹനൻ, ടോമി ആറ്റുപുറം എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2020 11:59 PM GMT Updated On
date_range 2020-09-13T05:29:22+05:30സാമൂഹികാഘാത പഠനം
text_fieldsNext Story