Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightചെർക്കളം അബ്​ദുള്ള...

ചെർക്കളം അബ്​ദുള്ള അനുസ്മരണം

text_fields
bookmark_border
​ ചെർക്കള: മുസ്​ലിംലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ചെർക്കളം അബ്​ദുള്ള അനുസ്​മരണം സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്​ലിംലീഗ് പ്രസിഡൻറ്​ ഹാജി അബ്​ദുല്ല ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ല മുസ്​ലിംലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഉദ്​ഘാടനം ചെയ്​തു. തിരൂരങ്ങാടി മണ്ഡലം മുസ്​ലിംലീഗ് ജന. സെക്രട്ടറി എ.കെ. മുസ്തഫ അനുസ്മരണപ്രഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി അബ്​ദുല്ലക്കുഞ്ഞി കീഴൂർ, റൗഫ് ബാവിക്കര, ചെമ്മനാട്​ പഞ്ചായത്ത് പ്രസിഡൻറ് കല്ലട്ര അബ്​ദുൾ ഖാദർ, മുസ്​ലിംലീഗ് ഉദുമ മണ്ഡലം പ്രസിഡൻറ്​ കെ.ഇ.എ ബക്കർ, മുസ്​ലിം യൂത്ത് ലീഗ് ജില്ല ജന. സക്രട്ടറി ടി.ഡി. കബീർ ഹുസൈനാർ, സി.എൽ. റഷീദ് ഹാജി, എം.എ. ളിറാർ ഹാജി, ബി.കെ. ഇബ്രാഹിം ഹാജി, അബ്​ദുൾ ഖാദർ കളനാട്, മുസ്തഫ മച്ചിനടുക്കം, അഹമ്മദ് ഹാജി കോളിയടുക്കം, ടി.പി. അശ്​റഫ് തെക്കിൽ, ആഷിഫ് മാളിക എന്നിവർ സംസാരിച്ചു. ഗായകരായ മജീദ് ചെമ്പിരിക്ക, സക്കീർ ഇസ്ഹാഖ് കട്ടക്കൽ തുടങ്ങിയവർ അനുസ്മരണ ഗാനങ്ങൾ ആലപിച്ചു.
Show Full Article
TAGS:
Next Story