Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഓൺലൈൻ പഠനത്തിന് ടി.വി...

ഓൺലൈൻ പഠനത്തിന് ടി.വി അനുവദിച്ചു

text_fields
bookmark_border
കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തിലെ 24 അംഗൻവാടികൾക്ക് എം.സി. ഖമറുദ്ദീൻ എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ടെലിവിഷനുകളും ഡി.ടി.എച്ച് കണക്​ഷനും നൽകി. കുമ്പള പഞ്ചായത്ത് കാര്യാലയത്തിലെ ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ കെ.എൽ. പുണ്ഡരീകാക്ഷക്ക്​ നൽകി ഉദ്​ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡൻറ്​ കെ.എൽ. പുണ്ഡരീകാക്ഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ ഗീത ഷെട്ടി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ ബി.എൻ. മുഹമ്മദലി, എ.കെ. ആരിഫ്, പഞ്ചായത്തംഗങ്ങളായ വി.പി. അബ്​ദുൽ കാദർ, അരുണ എം.ആൾവ, മറിയമ്മ മൂസ, അഫ്സ ശംസുദ്ദീൻ, സൈനബ അബ്​ദുൽ റഹിമാൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ എം. അബ്ബാസ്, വൈസ് പ്രസിഡൻറ്​ മഞ്ചുനാഥ ആൾവ, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ അഷ്റഫ് കൊടിയമ്മ, മുൻ മെംബർമാരായ ബി.എ. റഹ്മാൻ, മുഹമ്മദ് പേരാൽ എന്നിവർ സംബന്ധിച്ചു. kbl Online TV- MLA എം.സി. ഖമറുദ്ദീൻ എം.എൽ.എയിൽനിന്നും കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ കെ.എൽ. പുണ്ഡരികാക്ഷ ടി.വി ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story