Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസ്കൂൾ കെട്ടിടം

സ്കൂൾ കെട്ടിടം ഉദ്ഘാടനം

text_fields
bookmark_border
നീലേശ്വരം: നഗരസഭയുടെ വികസന ഫണ്ടുപയോഗിച്ച് കൊയാമ്പുറം പരുത്തിക്കാമുറി ഗവ.എൽ.പി സ്കൂളിനുവേണ്ടി നിർമിച്ച കെട്ടിടത്തിലെ ക്ലാസ് മുറി നഗരസഭ ചെയർമാൻ പ്രഫ.കെ.പി. ജയരാജൻ ഉദ്​ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്​ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ വി. ഗൗരി, സ്​ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ. കുഞ്ഞികൃഷ്ണൻ, പി. രാധ, പി.എം. സന്ധ്യ, കൗൺസിലർമാരായ പി.കെ. രതീഷ്, പി.വി. രാധാകൃഷ്ണൻ, എം.വി. വനജ, കെ.വി. രാധ, കെ.വി. ഉഷ എന്നിവർ സംസാരിച്ചു. സർവിസിൽനിന്നും വിരമിച്ച പ്രധാനാധ്യാപകൻ എം. പത്​മനാഭൻ മാസ്​റ്റർ വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ് തുകയുടെ സ്ഥിരം നിക്ഷേപം നഗരസഭ ചെയർമാന് കൈമാറി. ഹെഡ്മാസ്​റ്റർ എം. പത്മനാഭൻ മാസ്​റ്റർക്ക് പി.ടി.എയുടെയും വികസന സമിതിയുടെയും വിദ്യാർഥികളുടെയും നാട്ടുകാരുടെയും ഉപഹാരങ്ങൾ നൽകി. വാർഡ് കൗൺസിലർ കെ.വി. ഗീത സ്വാഗതവും പ്രധാനാധ്യാപകൻ ഖാദർ മാസ്​റ്റർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story