Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2020 11:58 PM GMT Updated On
date_range 2020-09-10T05:28:41+05:30അഭിനന്ദന കത്തുകളുമായി പിഫാസോ
text_fieldsചെറുവത്തൂർ: വിദ്യാലയങ്ങളിൽനിന്നും നേടിയ വിജയങ്ങൾ കോവിഡിനെ തുടർന്ന് ആഘോഷിക്കാനാവാതെ വിഷമിക്കുന്ന വിദ്യാർഥികൾക്ക് അഭിനന്ദനവുമായി പിഫാസോ പ്രവർത്തകർ. വിജയികൾക്കുള്ള അഭിനന്ദനങ്ങൾക്ക് പുതുവഴികൾ തേടിയ പിഫാസോ അഭിനന്ദന കത്തുകൾ അയക്കുകയാണ് ചെയ്തത്. 2019-20 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും യു.എസ്.എസ്, എൽ.എസ്.എസ്, സംസ്കൃതം, ന്യൂ മാത്സ് തുടങ്ങിയ പരീക്ഷകളിൽ വിജയികളെയും അഭിനന്ദിച്ച് 'കൺഗ്രാജുലേഷൻസ്' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഴുവൻ വിദ്യാർഥികൾക്കും മേൽവിലാസത്തിൽ അഭിനന്ദന കത്തും അഭിനന്ദന സർട്ടിഫിക്കറ്റും തപാലിലൂടെ അയച്ചുകൊടുത്തു. സാധാരണയായി നാട്ടിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ നിന്നെല്ലാം അനുമോദന ചടങ്ങുകളിലൂടെ കുട്ടികളെ അഭിനന്ദിക്കുകയായിരുന്നു പതിവുരീതി. എന്നാൽ, കോവിഡ് കാലത്ത് പൊതുപരിപാടികൾക്ക് കടുത്ത നിയന്ത്രണമുണ്ടായ സാഹചര്യത്തിൽ മിക്ക സ്ഥാപനങ്ങളും പരിപാടികൾ ഉപേക്ഷിക്കുകയായിരുന്നു. പിലിക്കോടും പരിസര പ്രദേശങ്ങളിലുമുള്ള ഇരുന്നൂറോളം കുട്ടികൾക്കാണ് തപാലിലൂടെ പിഫാസോയുടെ അഭിനന്ദനങ്ങൾ എത്തിയത്. CHV_Fifaso പിഫാസോയുടെ അഭിനന്ദന സർട്ടിഫിക്കറ്റ് പോസ്റ്റ്മാൻ എൽ.എസ്.എസ് വിജയിക്ക് കൈമാറുന്നു
Next Story