Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2020 11:58 PM GMT Updated On
date_range 2020-09-10T05:28:37+05:30പുതിയ ദേശീയ വിദ്യാഭ്യാസ നയം ഡോ. രാധാകൃഷ്ണനുള്ള ഉപഹാരം-വെബിനാർ
text_fieldsകാസർകോട്: കേന്ദ്രം പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയം മുൻ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന് സമ്മാനിച്ച ഉപഹാരമാണെന്ന് 'ഡോ. എസ്. രാധാകൃഷ്ണൻ ആൻഡ് എൻ.ഇ.പി 2020' എന്ന വിഷയത്തിൽ കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ദേശീയ വെബിനാർ അഭിപ്രായപ്പെട്ടു. രാജ്യത്തെ വിവിധ സർവകലാശാലകളിൽനിന്നുമുള്ള വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും ഗവേഷകരും വിദ്യാർഥികളും പങ്കെടുത്ത വെബിനാർ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ.എച്ച്. വെങ്കിടേശ്വരലു ഉദ്ഘാടനം ചെയ്തു. നവീകരണം, അതുണ്ടാക്കുന്ന മാറ്റം, അതിനായി ആവശ്യമുള്ള പ്രകടനം എന്നിവയാണ് പുതിയ നയത്തിൻെറ ആക്ഷൻ പ്ലാനെന്ന് അദ്ദേഹം പറഞ്ഞു. ത്രിപുര കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഗംഗ പ്രസാദ് പ്രസിൻ വിഷയം അവതരിപ്പിച്ചു. ഭുവനേശ്വർ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജി പ്രോ വൈസ് ചാൻസലർ പ്രഫ. സസ്മിത സാമന്ത, ആന്ധ്രപ്രദേശ് കേന്ദ്ര ട്രൈബൽ സർവകലാശാല വൈസ് ചാൻസലർ പ്രഫ.ടി.വി. കട്ടിമണി, ഹൈദരാബാദ് ഉസ്മാനിയ സർവകലാശാല കോമേഴ്‌സ് വിഭാഗം മുൻ അധ്യാപകൻ പ്രഫ. വി. വിശ്വനാഥം എന്നിവർ സംസാരിച്ചു. പ്രഫ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ സ്വാഗതവും പ്രഫ. അമൃത് ജി. കുമാർ നന്ദിയും പറഞ്ഞു.
Next Story