Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്​മാർട്ട്​...

സ്​മാർട്ട്​ സാനി​െറ്റെസർ മെഷീനുമായി മുഫീദ്​

text_fields
bookmark_border
പടന്ന: പടന്ന വടക്കേപ്പുറം ഏരമ്പ്രത്തെ മുഫീദി​ൻെറ സാനിറ്റൈസർ മെഷീൻ സ്​മാർട്ടാണ്​. ബോട്ടിലിനുനേർക്ക് കൈനീട്ടിയാൽ സാനിറ്റൈസർ കൈയിൽ വീഴും. സെൻസർ, ചെറിയ നിയന്ത്രണ സർക്യൂട്ട് ബോർഡ്, ചെറിയ പമ്പ്, 12 വോൾട്ട് ബാറ്ററി എന്നിവ കൊണ്ടാണ്​ നിർമാണം. പ്ലസ് വൺ പ്രവേശനം കാത്തുനിൽക്കുന്ന മുഫീദിന് ചെറുപ്പം മുതൽ ഇലക്ട്രോണിക്സിലാണ്​ കമ്പം. ടോർച്ച്, എമർജൻസി ലൈറ്റ്, കോട്ടൻ കാൻഡി മെഷീൻ (പഞ്ഞിമിഠായി), പുല്ലുവെട്ട്​ യന്ത്രം, ഓട്ടോമാറ്റിക് ലോക് അലാറം തുടങ്ങിയവ മുഫീദ് ഇതിനകം നിർമിച്ചിട്ടുണ്ട്​. വിഡിയോകൾ കണ്ടും സ്വന്തം ആശയം ഉപയോഗിച്ചുമാണ് ഓരോ ഉപകരണവും ഉണ്ടാക്കിയത്. പഠനമേഖലയായി ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ടത് തിരഞ്ഞെടുക്കാനാണ് താൽപര്യം. ഏരമ്പ്രത്തെ കെ.എം.സി. സലീമി​ൻെറയും എം. റഷീദയുടെയും മകനാണ്. പടം: PDN_Mufeed മുഫീദ് സാനിറ്റൈസർ മെഷീനുമായി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story