Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ലയുടെ കോവിഡ്...

ജില്ലയുടെ കോവിഡ് പ്രതിരോധം പ്രശംസനീയം-സബ്​ കലക്​ടർ

text_fields
bookmark_border
കാസർകോട്​: പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ട് കോവിഡിനെതിരെ ജില്ല നടത്തുന്ന പോരാട്ടം പ്രശംസനീയമാണെന്ന്​ കാഞ്ഞങ്ങാട് സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ. ജില്ലക്ക്​ അനവധി ടൂറിസം സാധ്യതകളുണ്ട്​. ഇത്​ കൃത്യമായി ഉപയോഗിക്കാന്‍ കഴിയുന്നതിലാണ് നമ്മുടെ വിജയം. കോവിഡ് ഭീതിയൊഴിഞ്ഞതിനുശേഷം, ജില്ലയിലെ ആരോഗ്യ -വിദ്യാഭ്യാസ മേഖലയിലും സ്ത്രീകളുടെ ഉന്നമനത്തിനും ക്രിയാത്​മകമായി ഇടപെടാന്‍ ശ്രമിക്കുമെന്നും അവർ പറഞ്ഞു. കോഴിക്കോട് അസി. കലക്ടറായി ജോലി ചെയ്തിരുന്നു. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശിനിയാണ്​. ആഗ്രഹവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ല. ഉയര്‍ന്ന ശമ്പളത്തില്‍ സോഫ്റ്റ് വെയര്‍ എൻജിനീയറായി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുകയായിരുന്ന താൻ കര്‍മപഥം ഇതെല്ലെന്ന് തിരിച്ചറിഞ്ഞ് സിവില്‍ സര്‍വിസിലേക്ക് തിരിയുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഭര്‍ത്താവ് ഡോ. വിക്രം സിന്‍ഹ കര്‍ണാടകയിലെ കാര്‍ഷിക സര്‍വകലാശാലയില്‍ അസി. പ്രഫസറാണ്. PRD സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story