Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎയിംസ്: ജനകീയ...

എയിംസ്: ജനകീയ കൂട്ടായ്മ മൂന്നാംഘട്ട പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
കുമ്പള: കേന്ദ്ര സർക്കാറി​ൻെറ നിയന്ത്രണത്തിലുള്ള ലോകോത്തര ആരോഗ്യ സംവിധാനമായ എയിംസ് കാസർകോട്​ ജില്ലയിൽ സ്​ഥാപിക്കണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മ മൂന്നാംഘട്ട സമരപരിപാടികൾക്ക് രൂപംനൽകി. സമര പരിപാടിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരുലക്ഷം ഒപ്പുകൾ ശേഖരിച്ച്​ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ഈ മാസം 15ന് ജില്ലയിലെ വിവിധ സ്​ഥലങ്ങളിലായി ഒപ്പുശേഖരണത്തിന് തുടക്കം കുറിക്കും. സന്നദ്ധസംഘടനകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ ജനകീയ കൂട്ടായ്മ ഒപ്പുശേഖരണം നടത്തും. എയിംസ് കാസർകോട്​ സ്ഥാപിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്തി സംസ്​ഥാന സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകണം. കേന്ദ്രം ഇത് അംഗീകരിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ഇതിനായി ജനങ്ങൾ സംഘടിക്കണം. ജില്ലയിലെ ജനപ്രതിനിധികൾ ഇതിനായി ശബ്​ദമുയർത്തണം. കുമ്പള വ്യാപാര ഭവനിൽ കൂടിയാലോചന യോഗത്തിൽ ഹംസ പാലക്കി, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സമര പരിപാടികളെ കുറിച്ച് വിവരിച്ചു. ബി. വിക്രം പൈ, സത്താർ ആരിക്കാടി, അൻവർ സിറ്റി, ഹമീദ് കാവിൽ, അബ്​ദുല്ല ഹിൽടോപ്, എം.എം. റഹ്​മാൻ, ബി. മമ്മൂഞ്ഞി, എസ്​. സതീശൻ, അബ്​ദുൽ ലത്തീഫ്, കെ.പി. മുഹമ്മദ് സ്മാർട്ട്‌, ഖാദർ റഹ്​മാനിയ, എം.എ. മൂസ എന്നിവർ സംബന്ധിച്ചു. AIIMS എയിംസുമായി ബന്ധപ്പെട്ട് കുമ്പള വ്യാപാരി ഭവനിൽ ചേർന്ന കൂടിയാലോചന യോഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story