Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകെ.പിയുടെ സ്മാരകമായി...

കെ.പിയുടെ സ്മാരകമായി അലിഫ്‌ ആംബുലൻസ് സമർപ്പിച്ചു

text_fields
bookmark_border
tkp alif ambulance കൈക്കോട്ടുകടവ് അലിഫ് ആംബുലൻസ് സേവനം അൻവർ തങ്ങൾ ഉദ്‌ഘാടനം ചെയ്യുന്നു തൃക്കരിപ്പൂർ: കൈക്കോട്ടുകടവ് ഗ്രാമത്തി​ൻെറ വികസനവഴികളിൽ വ്യക്​തിമുദ്ര പതിപ്പിച്ച് കടന്നുപോയ കെ.പി. അബ്​ദുറഹിമാൻ ഹാജിയുടെ ഓർമക്കായി സൗജന്യ ആംബുലൻസ് സർവിസ് ആരംഭിച്ചു. അലിഫ്‌ സാംസ്കാരിക കൂട്ടായ്മയാണ് ആംബുലൻസ് സമർപ്പിച്ചത്. അൻവർ തങ്ങളിൽനിന്ന് എ. ഇസ്മായിൽ ഹാജി താക്കോൽ ഏറ്റുവാങ്ങി. ഒരു നാടി​ൻെറ മുഴുവൻ സ്നേഹാദരങ്ങൾ നേടിയ കെ.പിക്ക് അർഹമായ മരണാനന്തര അംഗീകാരമായി ആംബുലൻസ് സർവിസ് മാറുമെന്ന് അലിഫ് പ്രവർത്തകർ പറഞ്ഞു. കൈമാറ്റ ചടങ്ങിൽ ജലാലുദ്ദീൻ ദാരിമി സംസാരിച്ചു. എൻ. അബ്​ദുല്ല സ്വാഗതവും വി.എൻ.പി. ഫൈസൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story