Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2020 11:58 PM GMT Updated On
date_range 2020-09-06T05:28:19+05:30രാജ്യം സാമ്പത്തികമായി തളരുമ്പോഴും കുത്തകകൾ കൊഴുക്കുന്നു -റസാഖ് പാലേരി
text_fieldsപടന്ന: വളർച്ച മുരടിച്ച് രാജ്യം സാമ്പത്തികമായി തളരുമ്പോഴും രാജ്യത്തെ കുത്തക മുതലാളിമാർ തടിച്ച് കൊഴുക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. വെൽഫെയർ പാർട്ടി പടന്ന പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സർക്കാറുകൾ ദുർബലമാവുകയും കോർപറേറ്റുകൾ ശക്തിപ്രാപിക്കുകയുമാണ്. ഇതിനുദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്ന നടപടിക്രമത്തിൽ സർക്കാർ അദാനി ഗ്രൂപ്പിനോട് പരാജയപ്പെട്ട സംഭവം. കഴിഞ്ഞ പഞ്ചായത്ത് െതരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളായി മത്സരിച്ച് ജയിച്ച വാർഡ് മെംബർമാരെയും അവരുടെ മാതൃക വാർഡുകളെയും ജനങ്ങൾക്കു മുന്നിൽ ഉയർത്തിക്കാണിച്ച് വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി ശക്തമായി മത്സരരംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി പടന്ന പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് എസ്.വി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. സി.എച്ച്. ബാലകൃഷ്ണൻ, വി. റൈഹാനത്ത്, സി.എച്ച്. മുത്തലിബ്, ബി.എസ്. ഖാലിദ് ഹാജി, ടി.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു. വി.കെ. അഫ്സൽ സ്വാഗതവും പി.സി. സമീർ നന്ദിയും പറഞ്ഞു. pdn welfare party.jpg വെൽഫെയർ പാർട്ടി പടന്ന പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് ഓഫിസ് ഉദ്ഘാടനം ചെയ്ത് റസാഖ് പാലേരി സംസാരിക്കുന്നു
Next Story