Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2020 11:58 PM GMT Updated On
date_range 2020-09-05T05:28:56+05:30ഇരുൾ പാതയിലെ യാത്രികർ മികച്ച നാടകം
text_fieldsചെറുവത്തൂർ: നാടക് തൃക്കരിപ്പൂർ മേഖല കമ്മിറ്റി 13 ദിവസങ്ങളിലായി നടത്തിവന്ന സംസ്ഥാന തല ഓൺലൈൻ ശബ്ദനാടക മത്സരം സമാപിച്ചു. യൂ ട്യൂബ് ഉൾപ്പെടെയുള്ള നവ മാധ്യമങ്ങളിലൂടെ 13 രാത്രികളിലാണ് നാടകം സംപ്രേഷണം ചെയ്തത്. ദേശത്തും വിദേശത്തുമായി ആയിരങ്ങളാണ് നാടക രാവിനെ നെഞ്ചേറ്റിയത്. സമാപന സമ്മേളനം എഴുത്തുകാരി എസ്. ശാരദക്കുട്ടി ഉദ്ഘാനം ചെയ്തു. ഇ.വി. ദാമോദരൻ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി അംഗം ഇ.പി. രാജഗോപാലൻ നാടകങ്ങളെ വിലയിരുത്തി സംസാരിച്ചു. നാടക് ജില്ല സെക്രട്ടറി പി.വി. അനുമോദ്, പി.പി. രഘുനാഥ്, ഒ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇമ നാടക വേദി കണ്ണപുരം അവതരിപ്പിച്ച ഇരുൾ പാതയിലെ യാത്രികർ മികച്ച നാടകമായി തെരഞ്ഞെടുത്തു. പ്രഗതി കാസർകോടിൻെറ ഒരു നാൾ പ്രകൃതി രണ്ടാം സ്ഥാനം നേടി. അഗ്നി വൃക്ഷ ഉദിനൂരിൻെറ ശ്വാസവും അന്നൂർ നാടകവീടിൻെറ നാട്ടുവർത്തമാനവും മൂന്നാം സ്ഥാനം പങ്കിട്ടു. ഇരുൾ പാതയിലെ യാത്രികർ എന്ന നാടകത്തിൻെറ രചനയിലൂടെ പ്രദീപ് മണ്ടൂർ മികച്ച രചനക്കുള്ള പുരസ്കാരം നേടി. ഋഷി ക്രിയേഷൻസ് കൊല്ലം അവതരിപ്പിച്ച ആദി എന്ന നാടകത്തിലൂടെ ഉമേഷ് കൊല്ലം മികച്ച നടനായും നാടക സംഘം പരിയാരം അവതരിപ്പിച്ച വിതച്ചവനും കൊയ്തവനും ഇടയിൽ എന്ന നടകത്തിലൂടെ നിമിഷ തമ്പാൻ മികച്ച നടിയായും തെരഞ്ഞെടുത്തു.
Next Story