Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപള്ളിക്കര മേൽപാലം:...

പള്ളിക്കര മേൽപാലം: നിർമാണ പ്രവൃത്തി നിലച്ചതിൽ റെയിൽവേ മന്ത്രിക്ക് പരാതിയയച്ചു

text_fields
bookmark_border
നീലേശ്വരം: സാങ്കേതികാനുമതി ലഭിക്കാത്തതുമൂലം പള്ളിക്കര റെയില്‍വേ മേൽപാലം നിർമാണ പ്രവൃത്തി നിലച്ചതിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് പരാതികളയച്ചു. നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മയാണ് ഇ-മെയിൽ വഴി പരാതിയയച്ചത്. പ്രസിഡൻറ്​ നന്ദകുമാർ കോറോത്ത്, കെ.വി. പ്രിയേഷ് കുമാർ, കെ.വി. സുനിൽരാജ് എന്നിവർ നേതൃത്വം നൽകി. പള്ളിക്കര റെയിൽവേ മേൽപാലം നിർമാണം വേഗത്തിലാക്കാൻ ദക്ഷിണ റെയിൽവേ അധികൃതർക്ക് നീലേശ്വരം നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജനും ഇ-മെയിൽ പരാതി അയച്ചു. നിർമാണ പ്രവൃത്തിയുടെ തടസ്സങ്ങൾ നീക്കി പാലം വേഗത്തിൽ പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേൽപാലം നിർമാണം നിലച്ചുവെന്ന വ്യാഴാഴ്ചത്തെ 'മാധ്യമം' വാർത്തയാണ് പരാതിയയക്കാൻ അധികൃതരെയും സംഘടനകളെയും ​​േപ്രരിപ്പിച്ചത്​​. പാളത്തിന് സമീപം കിഴക്കും പടിഞ്ഞാറുമായി നാലു തൂണുകളുടെ നിർമാണം ഇതിനകം പൂർത്തിയായി. ഇതി​ൻെറ മുകളിലൂടെ പാലം സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളാണ് ഇപ്പോൾ മുടങ്ങിക്കിടക്കുന്നത്. ആകെ എട്ട്​ തൂണുകളുള്ളതിൽ, ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള നാലു തൂണുകൾ ഇതിനോടകം പൂർത്തീകരിച്ചു. എന്നാൽ, റെയിൽവേയുടെ അധീനതയിലുള്ള നാല് തൂണുകൾക്ക് മുകളിൽ പാലം നിർമിക്കാനുള്ള സങ്കേതികാനുമതി ലഭിച്ചിട്ടില്ല. ഇതാണ് നിർമാണ പ്രവൃത്തികൾ മുടങ്ങാനുള്ള കാരണം. എറണാകുളം ഇ.കെ.കെ കൺസ്​ട്രക്​ഷൻ പ്രൈവറ്റ് കമ്പനിക്കാണ് പാലത്തി​ൻെറ നിർമാണ ചുമതല. നിലവിൽ നാലുവരി പാതയിലാണ് പാലം നിർമിക്കുന്നത്. 65 കോടി രൂപയാണ് നിർമാണ ചെലവ്. സാങ്കേതികാനുമതി എത്രയും പെട്ടെന്ന് നൽകി നിർമാണം പുനരാരംഭിക്കണമെന്ന് സി.പി.എം നീലേശ്വരം വെസ്​റ്റ്​ ലോക്കൽ സെക്രട്ടറി പി.പി. മുഹമ്മദ് റാഫി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story