Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതോട്ടുകര പാലവും...

തോട്ടുകര പാലവും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു

text_fields
bookmark_border
പടന്ന: നിർമാണത്തിലിരിക്കുന്ന തോട്ട​ുകര പാലവും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളമാകുന്നതായി പരിസരവാസികളുടെ പരാതി. മദ്യ, കഞ്ചാവ് വിൽപനയും ഉപയോഗവും ഇവിടെ യഥേഷ്​ടം നടക്കുന്നതായാണ് നാട്ടുകാരുടെ പരാതി. നിർമാണത്തിലിരിക്കുന്ന പാലത്തിനു മുകളിൽ പകൽ നേരങ്ങളിൽപോലും പരസ്യ മദ്യപാനം നടക്കുന്നതായി നാട്ടുകാർ പറയുന്നു. പടന്ന-പിലിക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തി​ൻെറ പണികൾ തീരാറായി. ഇപ്പോൾ പിലിക്കോട് ഭാഗത്തുനിന്ന്​ ഇവിടെ ലഹരി തേടിയും വിൽപനക്കും ആളുകൾ എത്തുന്നുണ്ടത്രെ. പൊലീസ്​ പരിശോധനക്കിടെ തൽക്കാലം മാറിനിൽക്കുമെങ്കിലും വീണ്ടും എല്ലാം പഴയപടി ആകും. നിരീക്ഷണ കാമറയും ലൈറ്റുകളും സ്ഥാപിച്ച് പ്രദേശത്തെ ലഹരി മാഫിയയിൽനിന്ന് മോചിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story