Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപിലിക്കോട്ട് കടകൾ...

പിലിക്കോട്ട് കടകൾ എട്ടു മുതൽ എട്ടുവരെ പ്രവർത്തിക്കാം

text_fields
bookmark_border
ചെറുവത്തൂർ: പിലിക്കോട് പഞ്ചായത്തിൽ വെള്ളിയാഴ്ച മുതൽ കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും രാവിലെ എട്ടു​ മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കാമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ അറിയിച്ചു. കോവിഡ് ചട്ടങ്ങൾ പാലിച്ചു വേണം കടകൾ തുറന്നു പ്രവർത്തിക്കാൻ. അറബിക് കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ഷാദിയ ചെറുവത്തൂർ: അറബിക് കാലിഗ്രാഫിയിൽ വിസ്മയം തീർക്കുകയാണ് ഫാത്തിമത്തു ഷാദിയ. പിലിക്കോട് ഏച്ചികൊവ്വലിലെ സത്താർ -ജുബൈരിയ ദമ്പതികളുടെ മകളായ ഷാദിയ പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ചിത്രരചനയിൽ തൽപരയായ ഷാദിയ ഒഴിവുസമയമാണ് അറബി കാലിഗ്രാഫിക്കായി വിനിയോഗിക്കുന്നത്. ഖുർആൻ സൂക്തങ്ങളും അറബി പദങ്ങളുമായി വ്യത്യസ്​തവും വൈവിധ്യവുമായ നിരവധി കാലിഗ്രാഫികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഛായാചിത്ര രചന, ബോട്ടിൽ ആർട്ട് എന്നിവയിലും ഷാദിയ കഴിവ്​ തെളിയിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story