Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപോഷകാഹാര വാരാചരണം

പോഷകാഹാര വാരാചരണം

text_fields
bookmark_border
കാസർകോട്​: കാഞ്ഞങ്ങാട്​ ജില്ല ഹോമിയോ ആശുപത്രിയിലെ ജീവിത ശൈലി രോഗ സമഗ്ര ചികിത്സ പദ്ധതി ആയുഷ്മാന്‍ ഭവ യൂനിറ്റും വനിത ശിശുക്ഷേമ വകുപ്പ് ഐ.സി.ഡി.എസ് പരപ്പ ബ്ലോക്കും സംയുക്​തമായി സംഘടിപ്പിക്കുന്ന ദേശീയ ന്യുട്രീഷ്യന്‍ വാരാചരണത്തിന് തുടക്കമായി.​ജില്ല ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. രാമസുബ്രഹ്​മണ്യം ഉദ്ഘാടനം ചെയ്തു. ആയുഷ്മാന്‍ ഭവ പ്രോജക്ട് കണ്‍വീനര്‍ ഡോ. മുജീബ് റഹ്​മാന്‍ പ്രോജക്ട് വിശദീകരണം നടത്തി. ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫിസര്‍ കവിത റാണി രഞ്ജിത്ത് സംസാരിച്ചു. ആയുഷ്മാന്‍ ഭവ നാച്വറോപ്പതി മെഡിക്കല്‍ ഓഫിസര്‍ ഡോ.ആതിര മുങ്ങത്ത് നല്ല ആഹാരത്തിലൂടെ ആരോഗ്യത്തിലേക്ക് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ.ഇ.കെ. സുനീറ സ്വാഗതവും ഐ.സി.ഡി.എസ് പരപ്പ അഡീഷനല്‍ സൂപ്പര്‍വൈസര്‍ ശരത്​ കെ. സുകുമാര്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story