Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഓണക്കോടിയും ഓണസദ്യയും...

ഓണക്കോടിയും ഓണസദ്യയും നൽകി നന്മമരം കൂട്ടായ്മ

text_fields
bookmark_border
കാഞ്ഞങ്ങാട്: തെരുവി​ൻെറ മക്കൾക്ക് തിരുവോണ നാളിൽ ഓണസദ്യയും ഓണക്കോടിയും നൽകി നന്മമരം കൂട്ടായ്മ. കോട്ടച്ചേരി നന്മമരച്ചുവട്ടിൽ സംഘടിപ്പിച്ച ചടങ്ങ് നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ഓണക്കോടി എസ്‌.ഐ കെ.വി. വിനോദ്കുമാർ സമ്മാനിച്ചു. കൂട്ടായ്മ പ്രസിഡൻറ്​ സലാം കേരള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. ഗംഗാധരൻ സ്വാഗതവും ട്രഷറർ ഉണ്ണികൃഷ്ണൻ കിനാനൂർ നന്ദിയും പറഞ്ഞു. പടന്ന: പടന്ന സഹോര സാംസ്കാരിക വേദിയുടെ ഓണാഘോഷം പ്രസിഡൻറ് ഡോ.പി.സി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങളുടെ സാമൂഹിക പാഠങ്ങൾ എന്ന വിഷയത്തിൽ വൈസ്​ പ്രസിഡൻറ് പി.സി. സുബൈദ പ്രഭാഷണം നടത്തി. തുടർന്ന് അംഗങ്ങളുടെ ഗാനാലാപനം, നർമം, ക്വിസ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. ഓരി എ.കെ.ജി സ്മാരക വായനശാലയുടെയും വള്ളത്തോൾ സ്മാരക വായനശാലയുടെയും ആഭിമുഖ്യത്തിൽ തിരുവോണ ദിവസം ഓൺലൈനിൽ വ്യത്യസ്ത പരിപാടികൾ നടന്നു. വള്ളത്തോൾ സ്മാരക വായനശാലയുടെ ഓണപ്പരിപാടികൾ രവി ഏഴോം ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story