Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകല്യാണിയമ്മയുടെ...

കല്യാണിയമ്മയുടെ നിഷ്കളങ്ക ചിരിക്ക് ഓണക്കോടി സമ്മാനം

text_fields
bookmark_border
പടന്ന: വാർധക്യത്തി​ൻെറ അവശത മറന്നുള്ള . കുടുംബശ്രീ ജില്ല മിഷൻ കാസർകോടി​ൻെറ ആഭിമുഖ്യത്തിൽ പടന്ന ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജൻെറർ റിസോഴ്സ് സൻെററിന് കീഴിൽ നടന്ന മുതിർന്ന പൗരന്മാരുടെ ഫോട്ടോ എടുക്കൽ മത്സരത്തിലാണ് പയ്യളത്തെ കെ. കല്യാണി (85) സമ്മാനാർഹമായ മുഖമായത്. മത്സരത്തിൽ 120 മുതിർന്ന പൗരന്മാർ പങ്കെടുത്തു. ഓരിയിലെ 91 വയസ്സുള്ള പി.കെ. പാറ്റ രണ്ടും പയ്യളത്തെ വയോധിക ദമ്പതികളായ അമ്പാടി, യശോദ എന്നിവർ മൂന്നും സ്ഥാനം നേടി. ഫോട്ടോഗ്രാഫർ സാജു നടുവിലാണ്​ വിജയികളെ തിരഞ്ഞെടുത്തത്. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ കെ. പൂമണി, പ്രവർത്തകരായ പി.ഒ. രജനി, കെ. സാവിത്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. pdn kallyani amma ഫോട്ടോ എടുക്കൽ മത്സരത്തിൽ ഒന്നാം സമ്മാനാർഹമായ മുഖത്തിനുള്ള ഓണക്കോടി സമ്മാനം കെ. കല്യാണിക്ക് കൈമാറുന്നു
Show Full Article
TAGS:
Next Story