Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതൈക്കടപ്പുറത്ത്...

തൈക്കടപ്പുറത്ത് വീടിനുനേരെ ആക്രമണം

text_fields
bookmark_border
നീലേശ്വരം: തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപം മുസ്​ലിം ലീഗ് പ്രവർത്തകൻ ഇബ്രാഹിം കുഞ്ഞിയുടെ മകളും ദുബൈലുള്ള അശ്​റഫി​ൻെറ ഭാര്യയുമായ ഖദീജയുടെ വീടിനു നേരെ സാമൂഹിക ദ്രോഹികളുടെ ആക്രമണം. വെള്ളിയാഴ്ച രാത്രി 12.30ഓടെയാണ് ആക്രമണം നടന്നത്. സംഭവസമയത്ത്​​ ഖദീജയും രണ്ട് മക്കളുമാണ് വീട്ടിൽ താമസമുണ്ടായിരുന്നത്. കമ്പിപ്പാരകൊണ്ട് വീടി​ൻെറ ജനലുകൾ അടിച്ചുതകർത്തു. ശബ്​ദം കേട്ട്​ വീട്ടുകാർ ഉണർന്നപ്പോൾ അക്രമികൾ മതിൽ ചാടി ഓടി രക്ഷപ്പെട്ടു. നാട്ടുകാർ രാത്രിതന്നെ പ്രതികളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവമറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. ​െപാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന്​ വാർഡ് കൗൺസിലർ കെ. പ്രകാശൻ, മുസ്​ലിം ലീഗ് നേതാക്കളായ കെ. സൈനുദ്ദീൻ ഹാജി, അഡ്വ. നസീർ, സാദിഖ്, മഹമൂദ് കോട്ടായി, യൂസഫ്, അഫ്സീർ എന്നിവർ ആവശ്യപ്പെട്ടു. nlr home attack തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപത്തെ ആക്രമണം നടന്ന വീട്​ മുസ്​ലിം ലീഗ് നേതാക്കൾ സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story