Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 11:58 PM GMT Updated On
date_range 28 Aug 2020 11:58 PM GMTതുളു സാംസ്കാരിക കേന്ദ്രം ഒരുങ്ങി
text_fieldsbookmark_border
കാസര്‍കോട്: ജില്ലയിലെ ഭാഷാന്യൂനപക്ഷമായ തുളു ജനവിഭാഗത്തിൻെറ കലാസാംസ്കാരിക സ്വപ്നങ്ങള്‍ക്ക് നിറം നല്കാന് മഞ്ചേശ്വരത്ത് സാംസ്കാരിക കേന്ദ്രം തയാറായി. വൈവിധ്യപൂര്‍ണമായ സാംസ്കാരിക പൈതൃകത്തെ സംരക്ഷിച്ചു പരിപോഷിപ്പിക്കുകയെന്ന ഒരു വിഭാഗത്തിൻെറ കാലങ്ങളായുള്ള അഭിലാഷമാണ് സംസ്ഥാന സര്‍ക്കാറിൻെറ പിന്തുണയോടെ യാഥാർഥ്യമാവുന്നത്. ഹൊസങ്കടിക്ക് സമീപം കടമ്പാര്‍ വില്ലേജിലെ ദുര്‍ഗിപ്പള്ളത്ത് റവന്യൂ വകുപ്പ് വിട്ടുനല്‍കിയ ഒരേക്കര്‍ ഭൂമിയിലാണ് തുളുഭവന് എന്ന് നാമകരണം ചെയ്ത സാംസ്കാരിക കേന്ദ്രം നിര്‍മാണം പൂര്‍ത്തിയായത്. സംസ്ഥാന സര്‍ക്കാറിൻെറ 1000 ദിനാഘോഷത്തിൻെറ ഭാഗമായി 2019 ഫെബ്രുവരി 27ന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് തീയതി മാറ്റിവെക്കുകയായിരുന്നെന്ന് കേരള തുളു അക്കാദമി ചെയര്മാന് ഉമേശ് സാലിയാന്‍ പറഞ്ഞു. thulubhavanam മഞ്ചേശ്വരം ദുര്‍ഗിപ്പള്ളത്ത് നിര്‍മാണം പൂര്‍ത്തിയായ തുളുഭവന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story