Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപെൺകുട്ടികളുടെ വിവാഹ...

പെൺകുട്ടികളുടെ വിവാഹ പ്രായം കൂട്ടാനുള്ള നീക്കത്തിൽനിന്ന് പിന്മാറണം -എസ്​.വൈ.എസ്

text_fields
bookmark_border
കാസർകോട്: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 വയസ്സാക്കി ഉയര്‍ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് എസ്.വൈ.എസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് പി.എസ്. ഇബ്രാഹീം ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല മുശാവറ അംഗം അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്തു. മജ്​ലിസുന്നൂർ ജില്ല അമിർ ഹാദി തങ്ങൾ മൊഗ്രാൽ പ്രാർഥനക്ക്​ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അബൂബക്കർ, സാലൂദ് നിസാമി, സി.കെ.കെ.മാണിയൂർ, ഹംസതു സഅദി, അഷ്റഫ് മിസ്ബാഹി, മൊയ്തീൻ കുഞ്ഞി, മൗലവി മുബാറക്, ഹസൈനാർ ഹാജി, യു.സഅദ് ഹാജി, ഹാഷിം ദാരിമി ദേലംപാടി, മുനീർ ഫൈസി, ഹംസ ഹാജി പള്ളിപ്പുഴ, മുഹമ്മദ് കുഞ്ഞി മാസ്​റ്റർ പടന്ന, സിദ്ദീഖ്​ അസ്ഹരി പാത്തൂർ, റൗഫ് ബാവിക്കര, അബൂബക്കർ മൗലവി, റഫീഖ്‌ മാസ്​റ്റർ ചീമേനി, എം.എ.ഖലീൽ മുട്ടത്തോടി, ലത്തീഫ് മൗലവി ചെർക്കള തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story