Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2020 11:58 PM GMT Updated On
date_range 2020-08-28T05:28:47+05:30പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതിക്ക് തുടക്കം
text_fieldsകാഞ്ഞങ്ങാട്: കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സുഭിക്ഷ കേരളം എന്ന സംയോജിത ഭക്ഷ്യ സുരക്ഷാ പദ്ധതി കേരള സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിൽ ഉള്ള കുളങ്ങൾ മത്സ്യ കൃഷിയിൽ തൽപരരായവർക്ക് നൽകി മത്സ്യ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും അവരുടെ സ്ഥിര വരുമാനം ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിടുന്ന പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതി അർച്ചന കുടുംബശ്രീ യൂണിറ്റിൻെറ നേതൃത്വത്തിൽ . പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം നാലാം വാർഡിലെ വലിയ കാപ്പ് കുളത്തിൽ പ്രസിഡണ്ട് ശാരദ എസ്. നായർ നിർവ്വഹിച്ചു, വൈസ് പ്രസിഡണ്ട് പി.കൃഷ്ണൻ അധ്യക്ഷനായി വാർഡ് മെമ്പർ ശശിധരൻ, സാവിത്രി (കുടുംബശ്രീ), പി.അഞ്ജലി ( പ്രമോട്ടർ) എന്നിവർ സംസാരിച്ചു. pullur പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതി പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനംപ്രസിഡൻറ് ശാരദ എസ്. നായർ നിർവ്വഹിക്കുന്നു ലൈഫ് വീട്ടിൽ സരോജിനിക്കിത് സമൃദ്ധിയുടെ പൊന്നോണം കാസർകോട്: പള്ളിക്കര ആലക്കോട്ടെ സരോജിനിയുടെ ഓണാഘോഷത്തിന് പൊലിമയേറെയാണ്. ലൈഫ് ഭവന പദ്ധതി നിർമിച്ച സുരക്ഷിതത്വമുള്ള വീട്ടില്‍ ഓണം ആഘോഷിക്കുകയാണ് സരോജിനിയും കുടുംബവും. രണ്ട് മക്കളും സ്‌കൂള്‍ പഠനത്തിലിരിക്കെ തന്നെ ഭര്‍ത്താവ് വിട്ടുപോയപ്പോള്‍ ജീവിതം പ്രതിസന്ധിയിലായതാണ്. ബീഡി തരക്കിയും തൊഴിലുറപ്പ് പണികള്‍ ചെയ്തും മകള്‍ ശാലിനിയെ ഡിഗ്രി വരെയും മകന്‍ വിജേഷിനെ പ്ലസ്ടു വരെയും പഠിപ്പിച്ചു. 35 കൊല്ലം പഴക്കം ചെന്ന ഓടിട്ട വീട് കാലപ്പഴക്കത്തില്‍ നിലം പൊത്തിയപ്പോള്‍ സരോജിനിയും മക്കളും ചേര്‍ന്ന് ഷീറ്റിട്ട ഒരു കൊച്ചു വീട്ടിലായി താമസം. സൗകര്യം തീരെ കുറഞ്ഞ അടച്ചുറപ്പില്ലാത്ത ആ വീട്ടില്‍ 10 കൊല്ലം കുടുംബം താമസിച്ചു. ശാലിനിയുടെ വിവാഹവും ഈ വീട്ടിലിരിക്കെ കഴിഞ്ഞു. പനയാലിലെ മറ്റൊരു കുടുംബത്തിലേക്ക് മകളെ പറഞ്ഞയക്കുമ്പോഴും നല്ലൊരു വീട് ഉണ്ടാക്കാന്‍ കഴിയാനാവാത്ത സങ്കടത്തിലായി സരോജിനി. ഇതിനിടെയാണ് ലൈഫ് ഭവന പദ്ധതിയിൽ വീട് സ്വന്തമാകുന്നത്. വീഡിയോ കോളിലൂടെ മകളെയും കൊച്ചു മക്കളെയും മരുമകനേയും കുടുംബത്തേയും കണ്ട് മകന്‍ വിജേഷിനൊപ്പം ഓണം ആഘോഷിക്കാന്‍ പൂക്കളം തീര്‍ത്ത് കാത്തിരിക്കുകയാണ് സരോജിനി. എൻെറ ആയുസ്സ് മുഴുവന്‍ പണിയെടുത്താലും ഇതുപോലൊരു വീടൊരുക്കാന്‍ കഴിയില്ല. മകന്‍ വിജേഷ് വയറിങ് ജോലി ചെയ്യുന്നുവെങ്കിലും ആരോഗ്യം കുറഞ്ഞയാളാണ്. പുതിയ വീട്ടില്‍ ഓണം വരുമ്പോള്‍ നിറഞ്ഞ സന്തോഷത്തോടെ സര്‍ക്കാരിന് നന്ദി. പറഞ്ഞു നിര്‍ത്തിയപ്പോള്‍ അവരുടെ കണ്ണില്‍ സന്തോഷാശ്രു.
Next Story