Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്പീക്ക് അപ് കേരള...

സ്പീക്ക് അപ് കേരള സത്യഗ്രഹം

text_fields
bookmark_border
മുളിയാർ: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസും സർക്കാറി​ൻെറ അഴിമതിയും സെക്ര​േട്ടറിയറ്റിലെ തീപിടിത്തവും സി.ബി.ഐ അന്വേഷിക്കുക, പിണറായി വിജയൻ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തി​ൻെറ ഭാഗമായി മുളിയാർ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്തി​ൻെറ നേതൃത്വത്തിൽ സ്പീക്ക്​ അപ് കേരള ഭാഗമായി വസതിയിൽ സത്യഗ്രഹം നടത്തി. മുസ്​ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ്​ ബി.സി. കുമാരൻ ഉദ്​ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡൻറ്​ മാധവൻ നമ്പ്യാർ, ബ്ലോക്ക് സെക്രട്ടറി വേണുകുമാർ മാസ്​റ്റർ, വാർഡ് മുസ്​ലിം ലീഗ് വൈസ് പ്രസിഡൻറ്​ ഷെരീഫ് മല്ലത്ത്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി കുഞ്ഞിമല്ലം എന്നിവർ സംസാരിച്ചു. speak up മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്തി​ൻെറ നേതൃത്വത്തിൽ സ്പീക്ക് അപ് കേരള ഭാഗമായി വസതിയിൽ നടത്തിയ സത്യഗ്രഹം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story