Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2020 11:58 PM GMT Updated On
date_range 2020-08-28T05:28:46+05:30വിരമിച്ചയാൾക്ക് എൽ.ബി.എസ് അഡ്മിനിസ്ട്രേറ്ററായി നിയമനം; പ്രതിഷേധം ശക്തം
text_fieldsബോവിക്കാനം: സഹകരണ അസി. രജിസ്ട്രാറായി പ്രവർത്തിച്ച സി.പി.എമ്മുകാരന് വിരമിച്ചയുടനെ എൽ.ബി.എസ് അഡ്മിനിസ്ട്രേറ്ററായി നിയമനം. കോവിഡ് കാലത്ത് തൊഴിലും നിയമനങ്ങളുമില്ലാതെ ആയിരങ്ങൾ പ്രയാസപ്പെടുേമ്പാൾ, അരലക്ഷം രൂപക്ക് മുകളിൽ പെൻഷൻ പറ്റുന്നയാൾക്ക് നിയമനം നൽകിയത് പ്രതിഷേധത്തിന് ഇടയാക്കി. എൽ.ബി.എസ് എൻജിനീയറിങ് കോളജിൽ അഡ്മിനിസ്ട്രേഷൻ ഓഫിസറായി സഹകരണ അസി. രജിസ്ട്രാർ (എ.ആർ) തസ്തികയിൽ നിന്ന് കഴിഞ്ഞ േമയിൽ വിരമിച്ച ജയചന്ദ്രനെയാണ് നിയമിച്ചത്. ജയചന്ദ്രനേക്കാൾ യോഗ്യതയുള്ള മൂന്നുപേരെ തള്ളിയാണ് നിയമനമെന്നാണ് ആക്ഷേപം. പ്രതിമാസം 45000 ത്തോളം രൂപ ശമ്പളയിനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. മൂന്നു വർഷം വരെ നീട്ടാം. കൊളീജിയറ്റ് എജുക്കേഷൻ വിഭാഗത്തിൽ നിന്ന് എ.ഒയായി വിരമിച്ച ഒരാളും പൊലീസ് വകുപ്പിൽ നിന്ന് എ.ഒയായി വിരമിച്ച മറ്റൊരാളും വിദ്യാഭ്യാസ വകുപ്പിൽ അഡ്മിനിസ്ട്രേഷൻ ഓഫിസറായിരുന്ന വനിതയുമടക്കം നാലുപേരാണ് എൽ.ബി.എസ്.എ.ഒ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നത്. ബി.എയും എച്ച്.ഡി.സിയും മാത്രമുള്ള ജയചന്ദ്രൻെറ പ്രകടനം ഇൻറർവ്യൂവിൽ മറ്റുള്ളവരേക്കാൾ മെച്ചപ്പെട്ടിരുന്നില്ലെന്ന് എൽ.ബി.എസ് കേന്ദ്രങ്ങൾ പറയുന്നു. എൽ.ബി.എസിലും ഇൗ നിയമനം അനിഷ്ടം സൃഷ്ടിച്ചിട്ടുണ്ട്. 2006 മുതൽ 2011വരെ എം.എൽ.എയുടെ പി.എയായിരുന്നു ഇദ്ദേഹം. ഭരണ പരിചയം ഇല്ല. എൽ.ബി.എസിൽ എ.ഒ തസ്തികയിൽ നിയമനം ലഭിക്കുന്നവർക്ക് എ.ഐ.ടി.സി റൂൾസും യൂനിവേഴ്സിറ്റി നിയമവും പരീക്ഷാ നിയമവും അറിഞ്ഞിരിക്കണമെന്നാണ് വ്യവസ്ഥ. കോളജ് പ്രിൻസിപ്പൽ, എൽ.ബി.എസ് ഡയറക്ടർ എന്നിവരാണ് ഇൻറർവ്യൂ കമ്മിറ്റിയിലുണ്ടായിരുന്നത്. പിൻവാതിൽ നിയമനം റദ്ദ് ചെയ്യണം -എം.എസ്.എഫ് കാസർകോട്: എൽ.ബി.എസ് എൻജിനീയറിങ് കോളജിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ അഡ്മിനിസ്ട്രേഷൻ ഓഫിസർ നിയമനം റദ്ദ് ചെയ്യണമെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ആവശ്യപ്പെട്ടു. എൽ.ബി.എസ് അഡ്മിനിസ്ട്രേറ്റ് ഓഫിസർ തസ്തികയിലേക്ക് അർഹരായ മൂന്നുപേരുടെയും ഇൻറർവ്യൂവിൽ വന്ന റാങ്ക് ലിസ്റ്റും അവരുടെ യോഗ്യതയും അട്ടിമറിച്ചാണ് മുൻ എം.എൽ.എയുടെ പി.എയായി പ്രവർത്തിച്ചിരുന്ന ജയചന്ദ്രനെ നിയമിച്ചത്. എൽ.ബി.എസിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് തസ്തികയിൽ നിയമനം ലഭിക്കുന്നവർക്ക് എ.ഐ.ടി.സി റൂൾസും യൂനിവേഴ്സിറ്റി നിയമവും പരീക്ഷ നിയമവും അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ നിലനിൽക്കവേയാണ് അഡ്മിനിസ്ട്രേഷൻ ഓഫിസറായി ഒരു പരിചയവുമില്ലാത്ത വ്യക്തിക്ക് നിയമനം നൽകിയത്. ഡയറക്ടർ ബോർഡ് സി.പി.എമ്മിൻെറ താൽപര്യത്തിനുവേണ്ടി യോഗ്യത ഇല്ലാത്തയാളെ നിയമിച്ച നടപടി റദ്ദ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി എം.എസ്.എഫ് മുന്നോട്ടുപോകുമെന്ന് ആബിദ് ആറങ്ങാടി അറിയിച്ചു.
Next Story