Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസ്പോർട്​സ്​ യോഗ...

സ്പോർട്​സ്​ യോഗ ചാമ്പ്യൻഷിപ്: വിദ്യാശ്രീ മുള്ളേരിയക്ക്​ ഒന്നാം സ്ഥാനം

text_fields
bookmark_border
കാഞ്ഞങ്ങാട്: ജില്ല യോഗ അസോസിയേഷ​ൻെറ നേതൃത്വത്തിൽ നടന്ന സ്പോർട്​സ്​ യോഗ ചാമ്പ്യൻഷിപ്​ സമാപിച്ചു. സമാപന സമ്മേളനം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ്​ ബാലകൃഷ്‌ണസ്വാമി അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്​ ഹബീബ് റഹ്‌മാൻ, സംസ്ഥാന പ്രസിഡൻറ്​ അഡ്വ. ബി. ബാലചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡൻറ്​ ഹരിഹരൻ നമ്പ്യാർ, സംസ്ഥാന ജോ.​ സെക്രട്ടറി കെ.ടി. കൃഷ്ണദാസ്, കേരള സ്പോർട്സ് കൗൺസിൽ മെംബർ ടി.വി. ബാലൻ, ജില്ല യോഗ അസോസിയേഷൻ പ്രസിഡൻറ്​ പി.പി. സുകുമാരൻ, ജില്ല യോഗ അസോസിയേഷൻ ട്രഷറർ കെ.ബി. ഗണേഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ല യോഗ അസോസിയേഷൻ സെക്രട്ടറി അശോക്‌രാജ് വെള്ളിക്കോത്ത് സ്വാഗതവും പി.വി. ചന്ദ്രൻ നന്ദിയും പറഞ്ഞു.ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം വിദ്യാശ്രീ മുള്ളേരിയയും രണ്ടാം സ്ഥാനം ചേതന യോഗ തൃക്കരിപ്പൂരും മൂന്നാം സ്ഥാനം ചൈതന്യ യോഗ കണ്ണാടിപ്പാറയും കരസ്ഥമാക്കി.
Show Full Article
TAGS:
Next Story