Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2020 11:58 PM GMT Updated On
date_range 2020-08-26T05:28:52+05:30പഞ്ചായത്തുകളുടെ സേവനം ഇനി വിരൽതുമ്പിൽ
text_fieldsഒന്നാം ഘട്ടം 10 പഞ്ചായത്തുകളിൽ ചെറുവത്തൂർ: ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മൻെറ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) എന്ന സമഗ്ര സോഫ്റ്റ്വെയറിലൂടെ ഇനി തദ്ദേശ സ്ഥാപന സേവനങ്ങൾ വിരൽതുമ്പിലേക്ക്. ഒന്നാംഘട്ടത്തിൽ ജില്ലയിലെ 10 ഗ്രാമ പഞ്ചായത്തുകളിൽ പദ്ധതിക്ക് തുടക്കംകുറിക്കുകയാണ്. ഇൻഫർമേഷൻ കേരള മിഷനാണ് സോഫ്റ്റ്വെയർ തയാറാക്കിയത്. സേവനങ്ങൾക്ക് കൂടുതൽ സുതാര്യതയും കൃത്യതയും സമയ ക്ലിപ്തതയും നിരീക്ഷണവും സാങ്കേതിക മികവും ഉറപ്പുവരുത്തുന്നതാണ് ഈ പുതിയ പദ്ധതി. ജനന-മരണ രജിസ്ട്രേഷൻ, പേരുചേർക്കൽ, തിരുത്തൽ തുടങ്ങിയ സേവനങ്ങൾ ആദ്യഘട്ടത്തിൽ ഓൺലൈനിൽ ലഭ്യമാക്കാൻ സാധിക്കും. ഘട്ടംഘട്ടമായി കൂടുതൽ സേവനങ്ങൾ ലഭ്യമാക്കും. വെബ് അധിഷ്ഠിതമായി ഓഫിസുകളിലെ ഫയലുകളിൽ മേൽനടപടികൾ പൂർത്തിയാക്കാനും ഇതുവഴി കഴിയും. ഓഫിസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഗുണപരവും പൗരസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിലാണ് ഐ.എൽ.ജി.എം.എസിനു സംസ്ഥാന തല തുടക്കം കുറിച്ചത്. ജില്ലയിൽ ബേഡഡുക്ക, കള്ളാർ, കാറഡുക്ക, കോടോംബേളൂർ, കുറ്റിക്കോൽ, മധൂർ, മീഞ്ച, പൈവളികെ, വോർക്കാടി, തൃക്കരിപ്പൂർ എന്നീ പഞ്ചായത്തുകളിലാണ് ഒന്നാം ഘട്ടത്തിൽ നടപ്പാക്കുന്നത്. ജനകീയാസൂത്രണത്തിൻെറ രജത ജൂബിലി വർഷത്തിൽ കോവിഡ് പശ്ചാത്തലത്തിൽ നടപ്പാക്കുന്ന പദ്ധതി വലിയ സാങ്കേതിക മുന്നേറ്റം പഞ്ചായത്തുകളിൽ ഉണ്ടാക്കും. ഉടൻ പദ്ധതി ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ ജെയ്സൺ മാത്യു അറിയിച്ചു.
Next Story