Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 11:58 PM GMT Updated On
date_range 24 Aug 2020 11:58 PM GMTകലക്ടറേറ്റ് ധർണ
text_fieldsbookmark_border
കാസർകോട്: കോവിഡ്മൂലം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആചാരസ്ഥാനികര്‍ക്ക് 11 മാസത്തെ പെന്ഷന് കുടിശ്ശിക ഓണത്തിന് മുമ്പ് നല്കാന് ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറാവണമെന്നും തീയ സമുദായത്തിൻെറ സംവരണ നഷ്ടം പരിഹരിക്കുന്നതിന് പ്രത്യേക സംവരണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തീയക്ഷേമ സഭ കലക്ടറേറ്റ് ധര്‍ണ നടത്തി. തീയ ക്ഷേമസഭ ചെയര്മാന് കെ.വി. ശ്രീരാജ് പാലക്കാട്ട് ധര്‍ണ ഉദ്ഘാടനം ചെയ്തു. എം.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംഘടന ജനറല്‍ കവീനര്‍ വി.വി. വിനോദന്‍ തുരുത്തി സ്വാഗതം പറഞ്ഞു. കെ.ടി. മധുസൂദനൻ കുറ്റിക്കോൽ, ചന്ദ്രൻ പാലാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story