Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവലിയപറമ്പ പഞ്ചായത്തിൽ...

വലിയപറമ്പ പഞ്ചായത്തിൽ രണ്ടുദിവസം നിയന്ത്രണം

text_fields
bookmark_border
തൃക്കരിപ്പൂർ: വലിയപറമ്പ പഞ്ചായത്തിൽ കോവിഡ് സമ്പർക്ക വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ രണ്ടുദിവസം പാലങ്ങൾ അടച്ചിടാൻ കോവിഡ് ജാഗ്രത സമിതി തീരുമാനം. മാവിലാകടപ്പുറം, വലിയപറമ്പ പാലങ്ങളിൽ കൂടി പുറമേനിന്നുള്ള വാഹനങ്ങൾക്ക് പഞ്ചായത്തിൽ പ്രവേശന അനുമതി നൽകില്ല. ഈ മാസം 26, 27 തീയതികളിലാണ് നിയന്ത്രണം. തദ്ദേശവാസികൾക്ക് ആവശ്യത്തിന് പുറത്തു പോകാനുള്ള അനുമതി നൽകും. ഗ്രാമ പഞ്ചായത്ത് ഓഫിസിൽ ഇന്ന് വിളിച്ചുചേർത്ത യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ടി അബ്​ദുൽ ജബ്ബാർ, സെക്രട്ടറി വിനോദ് കുമാർ, വലിയപറമ്പ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.ധന്യ മനോജ്, ജെ.എച്ച്.ഐമാരായ ജയറാം, സുഗതകുമാർ, സ്വപ്​ന, വില്ലേജ് ഓഫിസർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story