Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2020 11:58 PM GMT Updated On
date_range 2020-08-24T05:28:50+05:30പൊലിമ കുറയാതെ ഡിജിറ്റൽ ഓണാഘോഷങ്ങൾ
text_fieldsകാസർകോട്: വിദ്യാലയങ്ങളിൽ ഡിജിറ്റൽ ഓണാഘോഷങ്ങൾ സജീവം. ഒത്തുകൂടലിൻെറ ആളും ആരവവുമില്ലെങ്കിലും വിദ്യാലയങ്ങളിലെ ഓണാഘോഷങ്ങൾക്ക് ഒട്ടും കുറവില്ല. സാമൂഹിക അകലം സൃഷ്ടിച്ച വിടവ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ അടുപ്പത്തിലൂടെ മറികടന്നുള്ള ആഘോഷത്തിലാണ് കുരുന്നുകൾ. ഉറിയടിയും ചാക്കിലോട്ടവും വടംവലിയും ഓണസദ്യയും സാധ്യമായില്ലെങ്കിലും ഓണപ്പാട്ടുകളും നാടൻപൂക്കളങ്ങളും സെൽഫി മത്സരങ്ങളും തകൃതിയായി നടക്കുന്നുണ്ട്. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ട് ബി ക്ലാസിലെ കുട്ടികൾ ഓൺലൈനായി ഓണാഘോഷം '(കൊ)റോണം' സംഘടിപ്പിച്ചു. നാടൻപൂക്കളത്തിനു മുന്നിൽ കുടുംബാംഗങ്ങളോടൊപ്പമുള്ള സെൽഫി, ഓണപ്പാട്ടുകൾ, സിനിമ ഗാനാലാപനം, ചിത്രരചന, മൊബൈൽ ഫോട്ടോഗ്രഫി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. സിനി-ടെലി താരം ഉണ്ണിരാജ് ചെറുവത്തൂർ, പിന്നണി ഗായിക ദുർഗ വിശ്വനാഥ്, പ്രധാനാധ്യാപകൻെറ ചുമതല വഹിക്കുന്ന പി. ഹാഷിം, സീനിയർ അസി. കെ. അശോകൻ, സീനിയർ അധ്യാപകൻ എം.വി. വേണുഗോപാൽ, സ്റ്റാഫ് സെക്രട്ടറി കെ. പുഷ്പരാജൻ, ക്ലാസ് അധ്യാപകൻ അനൂപ് പെരിയൽ എന്നിവർ സംസാരിച്ചു. ksd pookkalam കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ നാടൻ പൂക്കള മത്സരത്തിൽനിന്ന്
Next Story