Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 11:59 PM GMT Updated On
date_range 2020-08-23T05:29:00+05:30കാഞ്ഞങ്ങാട് മത്സ്യവിപണന കേന്ദ്രം അടച്ചു
text_fieldsകാഞ്ഞങ്ങാട്: നഗരസഭ മത്സ്യമാര്‍ക്കറ്റിലെ ഏതാനും വില്‍പനക്കാര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് മത്സ്യ വിപണകേന്ദ്രം അടച്ചു. മാര്‍ക്കറ്റിനു സമീപത്തെ കച്ചവട സ്ഥാപനങ്ങളും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും. നഗരത്തിലും സമീപപ്രദേശങ്ങളിലും കോവിഡ് പോസിറ്റിവ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും അതത് ദിവസങ്ങളിലെ സാഹചര്യം നോക്കി ഉചിതമായ തീരുമാനങ്ങളെടുക്കാനും നഗരസഭയിലെ കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. മത്സ്യ മാര്‍ക്കറ്റ് പരിസരത്ത് ആള്‍ക്കൂട്ടമൊഴിവാക്കണമെന്നും യോഗം നിര്‍ദേശം നല്‍കി. ഉള്‍പ്രദേശങ്ങളില്‍ മത്സ്യവില്‍പന നടത്തുന്നവരുടെ കൈവശം കോവിഡ് നെഗറ്റിവാണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം.പി. ജാഫര്‍, ഡി.വൈ.എസ്.പി എം.പി. വിനോദ്, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ് എന്നിവര്‍ സംബന്ധിച്ചു.
Next Story