Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightനിയന്ത്രണംവിട്ട...

നിയന്ത്രണംവിട്ട പിക്അപ് റെയിൽവേ ഗേറ്റിലിടിച്ച് മറിഞ്ഞു

text_fields
bookmark_border
തൃക്കരിപ്പൂർ: നിയന്ത്രണംവിട്ട പിക്അപ് വാൻ റെയിൽവേ ഗേറ്റിലിടിച്ച് മറിഞ്ഞു. തൃക്കരിപ്പൂർ ബീരിച്ചേരിയിലാണ് അപകടം. പഴയങ്ങാടിയിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് ബേക്കറി ഉൽപന്നങ്ങളുമായി പോകുകയായിരുന്ന വാനാണ് അപകടത്തിൽപെട്ടത്. ഗേറ്റ് കീപ്പറുടെ മുറിയോടടുത്തുള്ള ഗേറ്റി‍ൻെറ തൂണിലിടിച്ച് വാൻ മറിയുകയായിരുന്നു. വാനിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് ചന്തേര പൊലീസും നടക്കാവിൽനിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനം ഗേറ്റിനുള്ളിൽനിന്ന്​ പുറത്തേക്ക് മാറ്റി. കണ്ണൂരിൽനിന്ന്​ റെയിൽവേ പൊലീസ് സ്​ഥലത്തെത്തി നാശനഷ്​ടങ്ങൾ വിലയിരുത്തി. വാഹന ഉടമയിൽനിന്ന്​ നഷ്​ടം ഈടാക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
Show Full Article
TAGS:
Next Story