Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഷോക്കേറ്റ്‌ മരണം:...

ഷോക്കേറ്റ്‌ മരണം: സഹായം അനുവദിക്കണമെന്ന്‌ മന്ത്രി

text_fields
bookmark_border
കാസര്‍കോട്‌: പൊട്ടിവീണ കമ്പിയില്‍നിന്ന്‌ ഷോക്കേറ്റ്‌ മരിച്ച അമ്മയുടെയും മക​ൻെറയും കുടുംബത്തെ സഹായിക്കാന്‍ അടിയന്തര സഹായം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക്‌ കത്തുനല്‍കി. മഞ്ചേശ്വരം വോര്‍ക്കാടിയില്‍ കോളിയൂര്‍ ബോളന്ത കോളനിയിലെ ഓട്ടോ ഡ്രൈവര്‍ വിശ്വനാഥ‍ൻെറ ഭാര്യ വിജയ (33), മകന്‍ അശ്രയ്‌ (ആറ്) എന്നിവരാണ്‌ കഴിഞ്ഞദിവസം ഷോക്കേറ്റ്‌ മരിച്ചത്‌. കളിച്ചുകൊണ്ടിരിക്കേ കുട്ടി പൊട്ടിവീണ വൈദ്യുതിലൈനില്‍ സ്‌പര്‍ശിക്കുകയായിരുന്നു. ഷോക്കേറ്റ മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ്‌ മാതാവിനും ഷോക്കേറ്റത്‌. രണ്ടുപേരും സംഭവ സ്​ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.
Show Full Article
TAGS:
Next Story