Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഒളവറ പാലം തുറക്കാൻ...

ഒളവറ പാലം തുറക്കാൻ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
തൃക്കരിപ്പൂർ: ജില്ല അതിർത്തിയായ ഒളവറ പാലം അടച്ചിട്ട നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഒരു മാസത്തിലേറെയായി പാലം അടച്ചതിനാൽ ഏറ്റവും കൂടുതൽ ദൂരിതം പേറുന്നത് തൃക്കരിപ്പൂരിലെ വ്യാപാരികളാണ്. തൊട്ടടുത്ത പ്രദേശമായ പയ്യന്നൂരിനെയാണ് മൊത്ത കച്ചവടത്തിനായി തൃക്കരിപ്പൂരിലെ വ്യാപാരികൾ ആശ്രയിക്കുന്നത്. പലതവണ നിവേദനങ്ങൾ നൽകിയിട്ടും അതിർത്തി തുറന്നിടാൻ ജില്ല ഭരണകൂടം തയാറല്ല. വാഹനങ്ങളിൽ 15 കിലോമീറ്റർ അകലെയുള്ള കാലിക്കടവ് ദേശീയ പാതയിലൂടെ പോകാനാണ് അധികൃതർ നിർദേശിക്കുന്നത്. മടക്കയാത്രകൂടി ആകുമ്പോൾ വൻ സാമ്പത്തിക നഷ്​ടവും സമയ നഷ്​ടവുമാണ് ഉണ്ടാകുന്നത്. തൃക്കരിപ്പൂരിലെ വ്യാപാരികൾക്ക് എളുപ്പത്തിൽ പയ്യന്നൂരിൽ എത്തിപ്പെടാനുള്ള ഒളവറ പാലം ഉണ്ടായിരിക്കെയാണ് ഹൈവേയിലൂടെ ചുറ്റിത്തിരിഞ്ഞ് പയ്യന്നൂരിലേക്ക് പോകാൻ അധികൃതർ നിർബന്ധിക്കുന്നത്. പാലം തുറക്കാനും തൃക്കരിപ്പൂരിലെ യാത്രാപ്രശ്നത്തിന് പരിഹാരം കാണാനും നടപടി സ്വീകരിക്കണമെന്ന്​ വ്യാപാരികൾ ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കരിപ്പൂർ യൂനിറ്റ് പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡൻറ്​ സി.എച്ച്. അബ്​ദുൽ റഹീം അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ കെ.വി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. വി.പി. ഗോപാലകൃഷ്ണൻ, പി. ഗോപാലൻ, എസ്. അബ്​ദുൽ റഹിമാൻ, സി. കൃഷ്ണൻ, എ. കുഞ്ഞിക്കണ്ണൻ, പി.പി. അബ്​ദുൽ നാസർ, എ.വി. കുഞ്ഞിരാമൻ, കെ.വി. കൃഷ്ണപ്രസാദ്‌ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ.ജി. നൂറുൽ അമീൻ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story