Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 11:58 PM GMT Updated On
date_range 2020-08-07T05:28:22+05:30തദ്ദേശ സ്ഥാപനങ്ങളിലെ യോഗങ്ങൾ ഓൺലൈനായി ചേരാൻ അനുമതി
text_fieldsഉദ്യോഗസ്ഥതല യോഗങ്ങളും ജില്ല ആസൂത്രണ സമിതി, അപ്പീൽ കമ്മിറ്റി തുടങ്ങിയവയും ഓൺലൈനായി ചേരാം ഷമീർ ഹമീദലി കാസർകോട്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ . 1994ലെ കേരള പഞ്ചായത്തീരാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും അതത് തദ്ദേശ സ്ഥാപന ഓഫിസിലാണ് യോഗം ചേരേണ്ടതെന്ന് അനുശാസിക്കുന്നുണ്ടെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ സാധിക്കാത്തതിനാലാണ് പുതിയ മാർഗനിർദേശങ്ങൾ സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കിയത്. പദ്ധതി പ്രവർത്തനങ്ങളെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിക്കുന്നതിനാലാണ് ഓൺലൈൻ ഉൾപ്പെടെയുള്ള മാർഗങ്ങളിൽ യോഗംചേരാൻ സർക്കാർ നിർദേശം. എന്നാൽ, ക്വാറം ഉൾപ്പെടെ യോഗ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റെല്ലാ നടപടികളും ചട്ടപ്രകാരം സ്വീകരിക്കണം. ഓൺലൈൻ യോഗങ്ങളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് സാധാരണ യോഗങ്ങളിലെന്നപോലെ സിറ്റിങ് ഫീസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഭരണസമിതി ഉൾപ്പെടെയുള്ള വിവിധ കമ്മിറ്റികളുടെ യോഗങ്ങൾ അധികാരപ്പെട്ട വ്യക്തിയുടെയോ സമിതിയുടെയോ തീരുമാനപ്രകാരം നിശ്ചയിക്കപ്പെടുന്ന സമയത്ത് വിളിച്ചുചേർക്കാം. പങ്കെടുക്കേണ്ട എല്ലാ അംഗങ്ങൾക്കും മുൻകൂട്ടി അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് സെക്രട്ടറി/ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉറപ്പുവരുത്തണം. ചട്ടപ്രകാരമുള്ള സമയത്തു മാത്രമേ ഓൺലൈൻ യോഗം ചേരാവൂ. ഓൺലൈൻ പ്ലാറ്റ്ഫോറം ഏതെന്ന് യോഗാധ്യക്ഷൻ, ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവർ കൂടിയാലോചിച്ച് തീരുമാനിക്കണം. കമ്മിറ്റി അംഗങ്ങൾക്കും പങ്കെടുക്കേണ്ട ഉദ്യോഗസ്ഥർക്കും എസ്.എം.എസ്, ഇ-മെയിൽ, വാട്സ്ആപ് എന്നിവ വഴി യോഗത്തിനുള്ള ലിങ്ക് സമയപരിധിക്കുള്ളിൽ ഉദ്യോഗസ്ഥൻ അയച്ചുകൊടുക്കണം. ഹാജറും ചർച്ചകളും തീരുമാനങ്ങളും സകർമ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥതല യോഗങ്ങളും ജില്ല ആസൂത്രണ സമിതി, അപ്പീൽ കമ്മിറ്റി തുടങ്ങിയ യോഗങ്ങളും ഓൺലൈനായി ചേരാം.
Next Story